web analytics

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; പത്ത് കടകൾ കത്തി നശിച്ചു

കണ്ണൂർ തളിപ്പറമ്പിൽ തീപിടിത്തം

തളിപ്പറമ്പ് : കണ്ണൂരിലെ തളിപ്പറമ്പിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിന് സമീപമുള്ള കെ.വി. കോംപ്ലക്സിലെ കളിപ്പാട്ട വിൽപനശാലയിലാണ് തീപിടിത്തമുണ്ടായത്.

വൈകിട്ട് അഞ്ചുമണിയോടെയാണ് തീ പടർന്നത്. തീ ഉടൻ സമീപത്തെ കടകളിലേക്കും കോംപ്ലക്സുകളിലേക്കും പടർന്നു മൂന്നു നില കെട്ടിടം മുഴുവൻ തീയിൽ പെട്ടു.

ഏകദേശം പത്ത് കടകൾ പൂർണമായും കത്തിയമർന്നതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുന്നു.

മൂന്ന് കോംപ്ലക്സുകളിലായി പ്രവർത്തിച്ചിരുന്ന 43 വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടർന്നതായി വ്യാപാരികളുടെ പ്രതിനിധികൾ അറിയിച്ചു. വ്യാപക നാശനഷ്ടം റിപ്പോർട്ടു ചെയ്യപ്പെട്ടു.

കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: പ്രഖ്യാപനവുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ

തീ ആദ്യം കളിപ്പാട്ട കടയിൽ നിന്നാണ് ഉണ്ടായത്. സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഷോപ്പുകളിലേക്കും തീ പടർന്നതോടെ സ്ഥിതി ഗുരുതരമായി.കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായത്. പ്രദേശം മുഴുവൻ പുകമഞ്ഞിൽ മൂടപ്പെട്ടു.

കണ്ണൂർ തളിപ്പറമ്പിൽ തീപിടിത്തം

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ തീയണയ്ക്കാൻ സ്ഥലത്തെത്തി പ്രവർത്തിക്കുന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു.

എല്ലാ യൂണിറ്റുകളെയും സ്ഥലത്തേക്ക് വിളിച്ചുകൂട്ടിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആളപായമില്ലെന്നും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img