web analytics

കൊച്ചിയിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാ​ഗിൽ നിന്നും ചിറകടി ശബ്ദം; പരിശോധനയിൽ കണ്ടെത്തിയത് അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ; ഇത് ചെയ്തത് 75000 രൂപക്ക് വേണ്ടിയെന്ന് പ്രതികൾ

കൊച്ചി: നെടുമ്പാശേരി എയർപോർട്ട് വഴി വൻ പക്ഷിക്കടത്ത്. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരിൽ നിന്നാണ് അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ പിടികൂടിയത്. യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ വിശദമായി പരിശോധിക്കുകയായിരുന്നു.

ചിറകടി ശബ്ദം കേട്ടതിനെ തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെയാണ് ബാ​ഗിൽ കണ്ടെത്തിയത്. വിദഗ്ധ പരിശോധനകൾക്കും തുടർനടപടികൾക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേർന്ന് തുടരന്വേഷണം നടത്തുമെന്നാണ് വിവരം.

പിടിച്ചെടുത്തവയിൽ മൂന്ന് തരത്തിൽ പെട്ട പക്ഷികളുണ്ട്. 25000 മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളെയാണ് കടത്തിയത്. 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണു പക്ഷികളെ എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു. കസ്റ്റംസും വനം വകുപ്പും പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരുകയാണ്. നടപടികൾക്ക് ശേഷം പക്ഷികളെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. ഇപ്പോൾ ഡോക്ടർമാരുടെയും മറ്റു പക്ഷിവിദഗ്ധരുടെയും പരിചരണത്തിലാണ് പക്ഷികൾ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img