അതിസമർത്ഥമായി പറ്റിച്ചെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അദ്ധ്യക്ഷൻ മാർ കൂറിലോസ്. വെർച്വൽ കസ്റ്റഡിയിലെന്ന് തെറ്റിദ്ധരിപ്പിച്ച് സൈബർ സംഘം കബളിപ്പിച്ചത്. തട്ടിപ്പുസംഘം പെരുമാറിയത് അതിസമർത്ഥമായാണ്.Mar Courilos was defrauded by fraudsters, including retirement benefits
സുപ്രീം കോടതിയുടെ മുദ്രപതിച്ച ഉത്തരവുകൾ വാട്‌സ് ആപ്പ് വഴി കൈമാറി വിശ്വസിപ്പിച്ചു. വിരമിക്കൽ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണ കേസിലെ നടപടി ഒഴിവാക്കാൻ പണം നൽകി എന്ന പ്രചാരണം തെറ്റാണെന്നും മാർ കൂറിലോസ് പറഞ്ഞു. തനിക്ക് മറച്ചു വയ്ക്കാൻ ഒന്നുമില്ലെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
തന്റെ കയ്യിൽ നിന്നും ഓൺലൈൻ തട്ടിപ്പുകാർ 15 ലക്ഷം രൂപ കവർന്നെന്ന പരാതിയുമായി മാർ കൂറിലോസ് രംഗത്തെത്തിയിരുന്നു. കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ പ്രതിയാണെന്ന് കാട്ടിയാണ് സിബിഐയിൽ നിന്നെന്ന വ്യാജേന വിളിച്ച് മാർ കൂറിലോസിന്റെ കൈയിൽ നിന്നും ലക്ഷങ്ങൾ തട്ടിച്ചത്.
ഇക്കഴിഞ്ഞ ദിവസം സിബിഐയിൽ നിന്നാണെന്ന് പറഞ്ഞ് മാർ കൂറിലോസിന് ഒരു വിഡിയോ കോൾ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞ് വ്യാജരേഖകൾ കാണിച്ചു ഭീഷണിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിലും തുടർന്ന് സൈബർ സെല്ലിലും മാർ കൂറിലോസ് പരാതി നൽകി.
മുംബൈയിലെ ബാങ്കിൽ മാർ കൂറിലോസിന്റെ പേരിൽ അക്കൗണ്ടുണ്ടെന്നും ഇതിൽ നിന്ന് കള്ളപ്പണ ഇടപാടുകൾ നടന്നെന്നും പ്രതി 2 മൊബൈൽ നമ്പരുകളിൽ നിന്നും വിളിച്ചു ഭീഷണിമുഴക്കി.
ഓൺലൈൻ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കേസിൽനിന്ന് ഒഴിവാക്കാനെന്ന പേരിൽ 15 ലക്ഷം പിഴ അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഡൽഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്ക് 15,01,186 രൂപ അയച്ചെന്നും മാർ കൂറിലോസ് പറഞ്ഞിരുന്നു.