web analytics

യുകെയിലെ മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർക്ക് രണ്ടു മാസത്തിനുള്ളിൽ ജോലി ഇല്ലാതായേക്കും ! വില്ലനാകുന്നത് ഈ പുതിയ നിയമം:

ഏപ്രില്‍ മാസത്തില്‍ പ്രാബല്യത്തില്‍ വരുന്ന ദേശീയ ഇന്‍ഷുറന്‍സിലെ വര്‍ധനവും, വേതനത്തില്‍ ഉണ്ടാകുന്ന വര്‍ധനവും നടത്തിപ്പ് ചിലവ് വര്‍ദ്ധിപ്പിക്കുന്നതിന് മുന്നോടിയായി യു കെയിൽ കമ്പനികൾ ജോലിക്കാരെ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതായി റിപ്പോർട്ട്. യുകെയിലെ ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇരുട്ടടിയാവുകയാണ് പുതിയ തീരുമാനം. ഏപ്രില്‍ മുതല്‍, £9,100-ന് മുകളിലുള്ള ശമ്പളത്തിന് 13.8% എന്നതിന് പകരം, £5,000-ന് മുകളിലുള്ള ശമ്പളത്തിന് 15% എന്ന നിരക്കില്‍ തൊഴിലുടമകള്‍ ദേശീയ ഇന്‍ഷുറന്‍സ് നല്‍കേണ്ടിവരും

സിഐപിഡി സര്‍വേ പ്രകാരം, 2,000 സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് പേര്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടോ, കുറച്ച് തൊഴിലാളികളെ മാത്രം നിയമിച്ചുകൊണ്ടോ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ പദ്ധതിയിടുന്നതായാണ് വിവരം. ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ഏറ്റവും പുതിയ ഔദ്യോഗിക തൊഴില്‍ കണക്കുകള്‍ക്ക് മുന്നോടിയായാണ് ഈ കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്.

നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. തൊഴിലുടമകളുടെ ദേശീയ ഇന്‍ഷുറന്‍സ് വിഹിതത്തിലേക്കുള്ള (എന്‍ഐസി) വര്‍ദ്ധനവും, ഒക്ടോബറിലെ ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ മിനിമം വേതനത്തിലെ വര്‍ദ്ധനവും ഏപ്രില്‍ മാസത്തില്‍ പ്രാബല്യത്തില്‍ വരും.

ഫെഡറേഷന്‍ ഓഫ് സ്‌മോള്‍ ബിസിനസ്സ് നടത്തിയ പഠനത്തില്‍, യുകെയിലെ നിരവധി മലയാളി ജീവനക്കാരെയും, വിദ്യാര്‍ത്ഥി വിസയില്‍ എത്തിയവരെയും ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ ആന്‍ഡ് ഡെവലപ്മെന്റ് (സിഐപിഡി) പോലുള്ള സ്ഥാപനങ്ങളും സമാനമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട സംഘം, അന്വേഷണത്തിൽ പുതിയ അറസ്റ്റ്

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട...

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി വിജയ്

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക്...

വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്! തന്റെ ചിത്രം ഉപയോഗിച്ചുള്ള ലോൺ പരസ്യത്തിനെതിരെ അജു വർഗീസ്

വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്! തന്റെ ചിത്രം ഉപയോഗിച്ചുള്ള ലോൺ പരസ്യത്തിനെതിരെ അജു...

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി...

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

Related Articles

Popular Categories

spot_imgspot_img