web analytics

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

തിരുവനന്തപുരം: പോളിയോ ബാധിച്ച് അരയ്ക്കുതാഴെ സ്വാധീനം നഷ്ടമായെങ്കിലും കൃഷിയെ ജീവിതമാർഗമായി സ്വീകരിച്ച് മാതൃകയാകുകയാണ് പത്തനംതിട്ട റാന്നി വെച്ചൂച്ചിറ സ്വദേശിയായ മനു തോമസ്. നാലര ഏക്കർ ഭൂമിയിൽ വിവിധ വിളകളും കോഴിവളർത്തലും തേനീച്ചക്കൃഷിയും ഉൾപ്പെടുത്തി വിജയകരമായ സമ്മിശ്ര കൃഷിയാണ് മനു നടത്തുന്നത്.

ഭിന്നശേഷി വിഭാഗത്തിലെ മികച്ച കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കഴിഞ്ഞ വർഷം മനുവിനെ തേടിയെത്തിയിരുന്നു. കോഴിവളർത്തലാണ് പ്രധാന വരുമാന മാർഗം.

ബംഗളുരുവിലെ ഹാച്ചറിയിൽ നിന്ന് എത്തിക്കുന്ന ഒരു ദിവസം പ്രായമുള്ള ബി.വി 380 ഇനം മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്തി മുട്ടയിടാൻ പ്രായമാകുമ്പോൾ വിൽക്കുന്നു. കൂടാതെ, ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ 35 ദിവസം വളർത്തിയശേഷവും വിപണിയിലെത്തിക്കുന്നു.

മനുവിന്റെ ഫാമിൽ ശരാശരി ആറായിരത്തോളം മുട്ടക്കോഴികളും ഇറച്ചിക്കോഴികളും എപ്പോഴും ഉണ്ടാകും.

അഞ്ഞൂറിലധികം കുരുമുളക് ചെടികളിൽ നിന്നായി കഴിഞ്ഞ വർഷം 500 കിലോ ഉണക്ക കുരുമുളകും, 100-ലധികം കൊക്കോ മരങ്ങളിൽ നിന്നായി 200 കിലോ കൊക്കോ പരിപ്പും, 450 കിലോ ഉണക്ക കാപ്പിക്കുരുവും ലഭിച്ചു.

250 റബർ മരങ്ങളിൽ നിന്നായി ഒരു ദിവസത്തെ ടാപ്പിംഗിൽ 16 മുതൽ 24 കിലോ വരെ ഷീറ്റ് ലഭിക്കുന്നുണ്ട്. 80-ലധികം തെങ്ങുകളും കൃഷിയിടത്തിലുണ്ട്.

ഇഞ്ചി, മഞ്ഞൾ, കപ്പ, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളും വഴുതന, കാന്താരി, പച്ചമുളക്, വെണ്ട എന്നിവയുൾപ്പെടെയുള്ള പച്ചക്കറികളും മനുവിന്റെ കൃഷിയിടത്തിൽ വളരുന്നു. നേന്ത്രൻ, ഞാലിപ്പൂവൻ, കപ്പവാഴ, പാളയൻകോടൻ എന്നിവയാണ് പ്രധാന വാഴയിനങ്ങൾ.

കൃഷിയിടത്തിലെ 40 തേനീച്ചപ്പെട്ടികളിൽ നിന്നായി കഴിഞ്ഞ സീസണിൽ 500 കിലോ തേൻ വിറ്റഴിച്ചു. തേനീച്ചകളുടെ പരാഗണ പ്രവർത്തനം മൂലം കൊക്കോ, കാപ്പി, തെങ്ങ് തുടങ്ങിയ വിളകളുടെ ഉൽപ്പാദനവും വർധിക്കുന്നതായി മനു പറയുന്നു.

കൃഷിയിടത്തിനുള്ളിൽ ഒരുക്കിയ വഴിയിലൂടെ ഓട്ടോറിക്ഷയും സ്കൂട്ടറും ഓടിച്ചെത്തി ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിപണിയിലെത്തിക്കുന്നതും മനുതന്നെയാണ്.

പിതാവ് തോമസ്, അമ്മ അന്നമ്മ, ഭാര്യ മിനി, മക്കളായ അനു, മേരി, ഏബൽ എന്നിവർ മനുവിന് പിന്തുണയായി ഒപ്പമുണ്ട്.

“കൃഷി ചെയ്യാൻ ആദ്യം വേണ്ടത് മനസാണ്. മനസുണ്ടെങ്കിൽ എല്ലാം പിന്നാലെ വരും,” എന്നാണ് മനു തോമസിന്റെ വാക്കുകൾ.

English Summary

Despite being physically challenged due to polio, Manu Thomas from Pathanamthitta has built a successful mixed farming model across four-and-a-half acres of land. With poultry farming, pepper, cocoa, coffee, rubber, and honey production, Manu has become an inspiration and also won the state award for the best differently-abled farmer.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img