web analytics

ബാങ്കോക്കിൽ അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ്

ബാങ്കോക്കിൽ അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ്

ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു മാർക്കറ്റിൽ തിങ്കളാഴ്ച നടന്ന വെടിവെയ്പ്പിൽ ഒരു തോക്കുധാരി അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് ആത്മഹത്യാ ചെയ്തു.

ആദ്യം മൂന്ന് സുരക്ഷാ ജീവനക്കാരെ വധിച്ച ശേഷം, വ്യക്തിപരമായ തർക്കം ഉണ്ടായിരുന്ന നാലാമത്തെ ജീവനക്കാരനെയും ഇയാൾ വധിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് ബ്യൂറോയുടെ കമാൻഡർ-ഇൻ-ചീഫ് സിയാം ബൺസം അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സുരക്ഷാ ജീവനക്കാരാണെന്ന് തായ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോയിറ്റേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നു.

പോലീസ് പുറത്ത് വിട്ട വിഡിയോ ദൃശ്യങ്ങളിൽ, വെളുത്ത തൊപ്പിയും ബാക്ക്‌പാക്കുമണിയിച്ച പ്രതി ഓർ ടോർ കോർ മാർക്കറ്റിലെ പാർക്കിംഗ് ഏരിയയിലൂടെ നടക്കുന്നത് കാണാം.

തോക്കുധാരി തായ്‌ലൻഡ് സ്വദേശിയാണെന്നും മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരുമായി ഇയാൾക്ക് മുമ്പ് തർക്കം ഉണ്ടായിരുന്നുവെന്നും പൊലീസ് ലെഫ്റ്റനന്റ് സിയാം ബൂൺസം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

2023-ൽ ബാങ്കോക്കിന്റെ മധ്യഭാഗത്തുള്ള ഒരു ആഡംബര ഷോപ്പിംഗ് മാളിൽ 14 വയസുള്ള ആൺകുട്ടി നടത്തിയ വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട് അഞ്ച് പേർക്ക് പരിക്കേൽന്നിരുന്നു.

തായ്‌ലൻഡിൽ തോക്കുകൾ കൈവശം വയ്ക്കുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. കൂട്ട വെടിവെയ്പ്പ് സംഭവങ്ങൾ അത്ര സാധാരണമല്ലെങ്കിലും, സമീപ വർഷങ്ങളിൽ രാജ്യത്ത് നിരവധി ഗുരുതരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Summary:
Bangkok: In a tragic incident on Monday, a gunman opened fire at a market in Bangkok, the capital of Thailand, killing five people before shooting himself dead.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img