web analytics

പെരുന്നാൾ സമ്മാനവുമായി മകളെ കാണാനെത്തി; യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂരമർദനം

തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദനമേറ്റത്. സുലൈമാന്റെ ഭാര്യ വീട്ടുകാരാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സുലൈമാൻ ചികിത്സയിലാണ്.(Man brutally beaten up by wife’s family)

ഇന്നലെ വൈകുന്നേരമാണ് സംഭവം. നാലു മാസത്തോളമായി ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു സുലൈമാൻ. പെരുന്നാളിനോടനുബന്ധിച്ച് മകൾക്ക് പുതിയ വസ്ത്രങ്ങളും പലഹാരങ്ങളുമായി ഭാര്യവീട്ടിൽ എത്തുകയായിരുന്നു. എന്നാൽ ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദിക്കുകയും ചെയ്തു.

മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കിയ സുലൈമാനെ കമ്പിവടി കൊണ്ടും മുളവടി കൊണ്ടും ആക്രമിക്കുകയായിരുന്നു. സുലൈമാന്റെ കൈക്കും കാലിനും ​ഗുരുതര പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ സുലൈമാന്റെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു.

Read Also: ദുബായ് പൊലീസിലേക്ക് എത്തുന്നു, അത്യാധുനിക ടെസ്‌ല സൈബർ ട്രക്ക്; ഇനി ട്രാഫിക് സുരക്ഷ ഇരട്ടിയാകും

Read Also: ഇന്ന് പെരും മഴയുടെ ദിനം; ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

Read Also: ഭാര്യക്കെതിരെ മോഷണത്തിന് പരാതി നൽകി: കാര്യം മനസ്സിലായ പോലീസ് കേസെടുത്തില്ല; കൊല്ലത്ത് പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർത്ത് യുവാവ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img