web analytics

ഒടുവിൽ ആഗ്രഹം സഫലമാകുന്നു; സൂര്യയുടെ നായികയായി മമിത ബൈജു

ചെന്നൈ: ‘ലക്കി ഭാസ്‌കര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വെങ്കി സൂര്യയെ നായകനാക്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു നായികയാകുന്നു. സൂര്യയുടെ 46ാം ചിത്രമാണിത്. സിനിമയുടെ പൂജ ചടങ്ങുകൾ ഹൈദരാബാദിൽ വെച്ച് നടന്നു.

രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സിതാര എന്റർടെയിൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിർവഹിക്കുന്നത്.

നേരത്തെ സൂര്യ–ബാല ചിത്രമായ ‘വണങ്കാനിൽ’ മമിതയും ഒരു പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ പിന്നീട് തിരക്കഥയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സൂര്യ ചിത്രത്തിൽ നിന്നും പിന്മാറി. അതോടെ മമിതയും ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് അരുൺ വിജയ് ആണ് സൂര്യയുടെ വേഷം ചെയ്തത്. മമിതയുടെ വേഷത്തിൽ റിധയും അഭിനയിച്ചു. തന്റെ ഇഷ്ടതാരമായ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുക എന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നുവെന്നു പല അഭിമുഖങ്ങളിലും മമിത നേരത്തെ പറഞ്ഞിരുന്നു.

നടി നയന ജോസൻ വിവാഹിതയായി

നടിയും നര്‍ത്തകിയുമായ നയന ജോസനും ഡാന്‍സറും മോഡലുമായ ഗോകുല്‍ കാകരോട്ടും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം മെയിലാണ് ഇരുവരുടെ വിവാഹനിശ്ചയം നടന്നത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഏറെ എതിര്‍പ്പുകള്‍ മറികടന്നാണ് വിവാഹത്തിലെത്തിയതെന്ന് നയന നേരത്തെ പറഞ്ഞിരുന്നു.

‘വ്യത്യസ്ത മതവിഭാഗത്തില്‍പെട്ടവരായാതിനാല്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പോരാടി. വളരെ പിന്തുണ നല്‍കുന്ന, കരുതലുള്ള, എന്നെ പിന്തുണയ്ക്കുന്ന ഈ മനുഷ്യനെ ലഭിക്കാന്‍ ഞാന്‍ ഒരുപാട് കരഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ആഘോഷം തുടങ്ങാന്‍ പോകുന്നു.’ എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് നയന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.

ഏറെ കാത്തിരുന്ന ദിവസമായിരുന്നു ഇതെന്നും എല്ലാവരുടേയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നും വിവാഹശേഷം നയന പ്രതികരിച്ചു. ‘വളരെയധികം സന്തോഷമുണ്ട്. കുറച്ച് വര്‍ഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്. ഇനി ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും പിന്തുണയും വേണം.’-നയന പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ഹനുമാൻ സ്വാമിക്ക് മുന്നിൽ ഗദ സമർപ്പിച്ച് രമേശ് ചെന്നിത്തല! ആലത്തിയൂരിലെ ആ ‘അപൂർവ്വ’ വഴിപാടിന് പിന്നിൽ?

മലപ്പുറം: രാഷ്ട്രീയ കേരളത്തിലെ കരുത്തുറ്റ നേതാവ് രമേശ് ചെന്നിത്തല ഭക്തിസാന്ദ്രമായ മനസ്സോടെ...

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍ പാലക്കാട്:...

ആസ്മയും ട്യൂമറും മാറുമെന്ന് വ്യാജ പരസ്യം നൽകിയ ഡോക്ടർ കുടുങ്ങി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ വീഴുന്ന രോഗികൾക്ക് ഒരു മുന്നറിയിപ്പുമായി...

പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ കോഴിക്കോട്:...

അടിയൊഴുക്കിൽ കുടുങ്ങിയ റഷ്യൻ വിനോദസഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി

അടിയൊഴുക്കിൽ കുടുങ്ങിയ റഷ്യൻ വിനോദസഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി കോവളം: കോവളം ലൈറ്റ് ഹൗസ്...

Related Articles

Popular Categories

spot_imgspot_img