മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു:മലയാളി യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കര്‍ണാടകയിലെ മംഗളൂരു ബ്രഹ്മവാർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒ സുജാത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.(Malayali youth dies in custody; Suspension of two policemen in Mangaluru)

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൊല്ലം സ്വദേശിയായ ബിജു മോന്‍ (45) ആണ്ക ഴിഞ്ഞ ദിവസം മരിച്ചത്. ഏറെക്കാലമായി ബ്രഹ്മാവറിലെ ഷിപ്‌യാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു ബിജു മോന്‍. കഴിഞ്ഞ ശനിയാഴ്ച രാത്രി ചേര്‍കാഡിയില്‍ യുവതിയേയും മക്കളേയും ബിജുമോൻ അപമാനിക്കുന്നതായി പരാതി ലഭിച്ചിരുന്നു.

യുവതിയുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബിജു മോനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 3.45ഓടെ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കളം തെളിഞ്ഞു; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കും; ചിഹ്നം പൂവും പുല്ലും

ഒടുവിൽ കളം തെളിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ എംഎൽഎ പി.വി.അൻവർ....

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

സ്വരാജ് ഇന്നെത്തും, ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും; നിലമ്പൂരത്തിന് കൊടിയേറ്റം

മലപ്പുറം: നിലമ്പൂരിലെ ആവേശപ്പോരാട്ടത്തിന് ഇന്ന് തുടക്കമാകും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്...

Other news

ആശുപത്രി കാന്റീനിൽ നിന്നും കാൻസർ രോഗിക്ക് നൽകിയ ഭക്ഷണത്തിൽ പുഴു; വയറുവേദനയെ തുടർന്ന് യുവാവ് ചികിത്സയിൽ

കൊല്ലം: ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കൊല്ലം എൻഎസ്...

പൊട്ടിക്കിടന്ന വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

കൊല്ലം: പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടിയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കൊല്ലം പെരുമ്പുഴയിലാണ്...

കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സൊസൈറ്റി തട്ടിപ്പ്: ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തൃശൂര്‍ : കോണ്‍ഗ്രസ് ഭരിക്കുന്ന കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സഹകരണ സൊസൈറ്റി...

റഷ്യയെ വിറപ്പിച്ച് വൻ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ; ആക്രമിക്കപ്പെട്ടത് 40 വിമാനങ്ങൾ; വീഡിയോ കാണാം

മോസ്കോ: റഷ്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് വൻ ഡ്രോണാക്രമണം നടത്തി യുക്രെയ്ൻ. റഷ്യയ്ക്കു...

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ചയാളെ...

മേയ് മാസത്തെ റേഷന്‍ വിതരണം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മേയ് മാസത്തെ റേഷന്‍ വിതരണം നീട്ടി. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍...

Related Articles

Popular Categories

spot_imgspot_img