web analytics

സൗദിയിൽ മലയാളി ടാക്‌സി ഡ്രൈവർ വെടിയേറ്റ് കൊല്ലപ്പെട്ടു

റിയാദ്: മലയാളി ടാക്‌സി ഡ്രൈവർ സൗദിയിയിൽ വെടിയേറ്റ് മരിച്ചു. സൗദിയിലെ ബിഷ നഖിയയിൽ വെച്ചാണ് സംഭവം.

കാസർകോട് ഏണിയാടി സ്വദേശി കുമ്പക്കോട് മൻസിലിൽ മുഹമ്മദ് ബഷീറാണ് മരിച്ചത്. വാഹനത്തിൽ വെച്ചാണ് ബഷീറിന് വെടിയേറ്റത്.

അതേസമയം ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ഈജിപ്ഷ്യൻ പൗരനാണ് വെടിയേറ്റ ബഷീറിനെ ആശുപത്രിയിലെത്തിച്ചത്.

ഐസിഎഫിന്റെ പ്രവർത്തകനാണ് മുഹമ്മദ്‌ ബഷീർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകരായ അബ്ദുൽ അസീസ് പതിപറമ്പനും മുജീബ് സഖാഫിയും ചേർന്ന് നിയമ നടപടികൾ പുരോഗമിക്കുകയാണ്.

14 കാരിയെ ക്രൂരമായി പീഡിപ്പിച്ചത് ഒരു വർഷത്തോളം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആലുവ: 14 കാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ആലുവയിലാണ് സംഭവം. കുട്ടിയുടെ അമ്മ റൂറൽ എസ് പി ക്ക്‌ നൽകിയ പരാതിയിലാണ് ആലുവ പോലീസ് കേസെടുത്തത്.

കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്.

ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സംശയം തോന്നിയ ബന്ധുവാണ് ഇക്കാര്യം അമ്മയോട് പറയുന്നത്. തുടര്‍ന്ന് മകളോട് ചോദിച്ചപ്പോഴാണ് ഒരുവര്‍ഷത്തോളമായി പീഡനത്തിനിരയായ വിവരം കുട്ടി തുറന്നു പറഞ്ഞത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ അമ്മ പരാതി നല്‍കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

യൂട്യൂബ് ഷോർട്ട് വീഡിയോയ്ക്കായി ഇതാ പുതിയ കിടിലൻ ഫീച്ചർ….! ഇനി വീഡിയോക്കിടയിൽ എന്തും തിരയാം:

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

Related Articles

Popular Categories

spot_imgspot_img