മലയാളി സമൂഹത്തിനു നൊമ്പരമായി സ്വിട്സർലണ്ടിൽ മലയാളി അന്തരിച്ചു; വിടപറഞ്ഞത് ഓൾട്ടൻ നിവാസി ഗ്രേസി പതിപ്പാട്ട്
വിയന്നയിൽ നിന്നും സ്വിസ്സിലേക്കു കുടിയേറി ബാസലിൽ സ്ഥിരതാമസമാക്കിയിരുന്ന മലയാളി അന്തരിച്ചു. ഓൾട്ടണിൽ താമസിക്കുന്ന പതിപ്പാട്ട് ജോണിയുടെ പ്രിയ ഭാര്യ ഗ്രേസി പതിപ്പാട്ട് ആണ് അന്തരിച്ചത്.
കഴിഞ്ഞ ഒരു മാസമായി ഹൃദയസംബന്ധമായ കാരണങ്ങളാൽ ഇൻസലിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച ആയിരുന്നു സംഭവം.
ഓപ്പറേഷനോടനുബന്ധിച്ചുണ്ടായ അനുബന്ധകാരണങ്ങളാൽ കഴിഞ്ഞ ഒരു മാസമായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ തീയിട്ട് അക്രമികൾ; ദ്രാവകം ഒഴിച്ചശേഷം തീയിട്ടു; ഒരു പുരുഷന്റെയും സ്ത്രീയുടെയും നില അതീവഗുരുതരം
ലണ്ടൻ∙ ലണ്ടനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ അഗ്നിക്കിരയായ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ റെസ്റ്റോറന്റിന് വലിയ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതികൾ ആദ്യം ഒരു ദ്രാവകം ഒഴിച്ച് ശേഷമാണ് തീ വെച്ചതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രി ഇൽഫോർഡിലെ ഇന്ത്യൻ അരോമ റെസ്റ്റോറന്റിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെയും ഒരു സ്ത്രീയുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. കേസിനോടനുബന്ധിച്ച് 54 വയസ്സുകാരനെയും 15 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റെസ്റ്റോറന്റിൽ അത്താഴത്തിനായി എത്തിയ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഇവർക്കു ലണ്ടൻ ആംബുലൻസ് സർവീസിലെ പാരാമെഡിക്കുകൾ സ്ഥലത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ നൽകി.
പൊള്ളലേറ്റ രണ്ട് പേർ ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് റെസ്റ്റോറന്റിൽ നിന്ന് മാറിനിന്നതായി പൊലീസ് സംശയിക്കുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യൻ അരോമ റെസ്റ്റോറന്റിന്റെ ഉടമ രോഹിത് കലവാല ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. റെസ്റ്റോറന്റ് പ്രവർത്തിക്കുന്ന ഗാന്റ്സ് ഹില്ലിലെ വുഡ്ഫോർഡ് അവന്യൂവിൽ ഇപ്പോൾ വൻ പൊലീസ് സന്നാഹം തുടരുന്നു.
സംഭവം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
യുകെയിൽ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു; കണ്ടെത്തിയത് ഗുരുതരമായി പരിക്കേറ്റ നിലയിൽ; 37 കാരൻ കസ്റ്റഡിയിൽ
യുകെയിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കാര്‍ഡിഫില്‍ ആണ് സംഭവം.ഗുരുതരമായി പരിക്കേറ്റ നിരോധ കലപ്നി നിവുന്‍ഹെല്ല എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്.
രാവിലെ ഏഴരമണിയോടെ സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്സ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ചു തന്നെ അവര്‍ മരണമടയുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നിരോധയുമായി പരിചയമുള്ള ഒരു 37കാരനെ സ്പ്ലോട്ടിലെ സീവാള്‍ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
സീവാള്‍ റോഡില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ ഉണ്ടായിരുന്ന ഒരു ചാര നിറത്തിലുള്ള ഫോര്‍ഡ് ഫീസ്റ്റ കാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസ് പ്രധാനമായും തേടുന്നത് എന്നാണു അറിയുന്നത്.