web analytics

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ സ‍ൗജന്യ ഓണക്കിറ്റ്‌ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. ഓണക്കിറ്റ്‌ വിതരത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന്‌ ജില്ലാപഞ്ചായത്ത്‌ ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും.

15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ്‌ വിതരണം ചെയ്യുക. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക്‌ ഒരു കിറ്റ്‌ എന്ന നിലയിലാണ്‌ നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും.

അതേസമയം എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തുണി സഞ്ചിയും 15 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് എന്നിവ അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്.

സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ വഴി അർഹരായ കാർഡുടമകൾക്ക് വിതരണം ചെയ്യാനുമാണ് തീരുമാനം.

സെപ്റ്റംബർ നാലിന് കിറ്റ് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്.

അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.

ഓണക്കിറ്റിലുള്ള സാധനങ്ങളും അളവും

പഞ്ചസാര ഒരു കി.ഗ്രാം

ഉപ്പ് ഒരു കിലോഗ്രാം

വെളിച്ചെണ്ണ 500 മി. ലിറ്റർ

തുവരപരിപ്പ് 250 ഗ്രാം

ചെറുപയർ പരിപ്പ് 250 ഗ്രാം

വൻപയർ 250 ഗ്രാം

ശബരി തേയില 250 ഗ്രാം

പായസം മിക്സ് 200 ഗ്രാം

മല്ലിപ്പൊടി 100 ഗ്രാം

മഞ്ഞൾപൊടി 100 ഗ്രാം

സാമ്പാർ പൊടി 100 ഗ്രാം

മുളക് പൊടി 100 ഗ്രാം

നെയ്യ് (മിൽമ) 50 മില്ലി ലിറ്റർ

കശുവണ്ടി 50 ഗ്രാം

Summary: The state government will begin distribution of free Onam kits from Tuesday. The state-level inauguration will be held at 9:30 AM at the District Panchayat Hall by Food Minister G.R. Anil. A total of 6,03,291 kits containing 15 essential items will be distributed.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക പിന്തുണ

ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക...

പ്രകടനപത്രികയുമായി ബിജെപി; കളം പിടിക്കാൻ സ്റ്റാലിനും ഇപിഎസും! തമിഴകം ആര് ഭരിക്കും?

പ്രകടനപത്രികയുമായി ബിജെപി; കളം പിടിക്കാൻ സ്റ്റാലിനും ഇപിഎസും! തമിഴകം ആര് ഭരിക്കും? ചെന്നൈ:...

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം: കാൽവഴുതി വീണതെന്ന് പ്രാഥമിക നിഗമനം; അസ്വാഭാവികതയില്ലെന്ന് പോലീസ്

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം: കാൽവഴുതി വീണതെന്ന് പ്രാഥമിക നിഗമനം;...

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ്...

Related Articles

Popular Categories

spot_imgspot_img