web analytics

ഐറിഷ് ‘പീസ് കമ്മീഷണർ’ ആയി മലയാളി നഴ്സ് !

ഐറിഷ് ‘പീസ് കമ്മീഷണർ’ ആയി മലയാളി നഴ്സ്

അയര്‍ലണ്ടിൽ മലയാളി സമൂഹത്തിനു അംഗീകാരമായി നല്‍കി മലയാളി നേഴ്‌സിന് പീസ് കമ്മീഷണര്‍ സ്ഥാനം അനുവദിച്ച് ഐറിഷ് സര്‍ക്കാർ.

ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യ ടെൻസിയ സിബിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്.

ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’കല്ലഗൻ റ്റി ഡി ടെൻസിയ സിബിക്ക് കൈമാറി. പീസ് കമ്മീഷണർ എന്നത് ഒരു ഹോണററി നിയമനം ആണ്.

കൗണ്ടി ഡബ്ലിനും വിക്ളോ, മീത്ത് തുടങ്ങി അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയ സിബിക്ക് നല്‍കിയിരിക്കുന്നത്. ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്.

2019 മുതല്‍ സീനിയർ നേഴ്‌സായി ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇവർ പയ്യന്നൂർ കോളേജിലെ പഠനത്തിന് ശേഷം അജ്മീരിലെ സെയിന്റ് ഫ്രാൻസിസ് കോളേജ് ഓഫ് നേഴ്സിങ്ങിൽ നിന്നും നേഴ്സ്സിംഗ് പഠനം പൂർത്തിയാക്കിയ ടെൻസിയ ഇന്ത്യയിൽ ജോലി ചെയ്ത ശേഷമാണ് അയർലണ്ടിലേക്ക് കുടിയേറുന്നത്.

2005 ൽ അയർലണ്ടിൽ എത്തി ഡബ്ലിൻ ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ഹെൽത്ത് സർവീസ് ജോലിയിൽ പ്രവേശിച്ച ടെൻസിയ 2022 ൽ Royal College of Surgeons in Ireland ൽ നിന്നും ഹയർ ഡിഗ്രി കരസ്ഥമാക്കി.

പ്രധാന ചുമതലകൾ

അയർലണ്ടിലെ വിവിധ സേവനങ്ങൾക്ക് ആവശ്യമായ രേഖകൾ സാക്ഷ്യപ്പെടുത്തുക, സർട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുക, ഓർഡറുകൾ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍.

അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഭക്ഷ്യ ശുചിത്വ ചട്ടങ്ങൾ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാൻ അയർലണ്ടിലെ പീസ് കമ്മീഷണർമാർക്ക് അധികാരമുണ്ട്.

മനുഷ്യോപയോഗത്തിന് ഹാനികരമായ തരത്തിൽ രോഗബാധിതമായതോ, മലിനമായതോ, അല്ലെങ്കിൽ മറ്റ് വിധത്തിൽ ആരോഗ്യകരമല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുന്നു.

1950-ലെ ഭക്ഷ്യ ശുചിത്വ നിയന്ത്രണങ്ങൾ, 1924 ലെ നീതിന്യായ കോടതി നിയമം തുടങ്ങിയ നിയമനിർമ്മാണങ്ങളിൽ നിന്നാണ് ഈ അധികാരം പീസ് കമ്മീഷണർമാർക്ക് ലഭിക്കുന്നത്.

ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന ബിപി ഫൗണ്ടേഷനിലൂടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന ടെൻസിയ സിബി അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ ബ്ലാക്ക്‌റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും കാറ്റിക്കിസം അധ്യാപികയുമാണ്.

ഐറീഷ് ലോ ഫേമിൽ ജോലി ചെയ്യുന്ന ‘ SS Law & Associates -ന്റെ ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ അഡ്വ.സിബി സെബാസ്റ്റ്യനാണ് ഭർത്താവ്. എഡ്‌വിൻ, എറിക്ക്, ഇവാനിയായ മരിയ എന്നിവരാണ് മക്കൾ.

രാത്രിയാത്രയിൽ ഭയം വേണ്ട: ഡബ്ലിൻ സിറ്റി സെന്ററിൽ പുതിയ ലേറ്റ്-നൈറ്റ് വെൽഫെയർ സോൺ ഈ ആഴ്ച ആരംഭിക്കുന്നു

ഡബ്ലിൻ സിറ്റി സെന്ററിൽ ഈ ആഴ്ച പുതിയ ലേറ്റ്-നൈറ്റ് വെൽഫെയർ സോൺ ആരംഭിക്കും. നഗരത്തിൽ രാത്രിയിൽ പുറത്തിറങ്ങുമ്പോൾ സഹായം ആവശ്യമുള്ള ആളുകൾക്ക് പിന്തുണ നൽകുന്നതിനാണ് ഡബ്ലിൻ നൈറ്റ്സ് ഹെൽപ്പ് സോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡബ്ലിൻ സിറ്റി കൗൺസിൽ ആരംഭിച്ച സൗജന്യ സേവനം, എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 10 മുതൽ പുലർച്ചെ 3 വരെ കാംഡൻ സ്ട്രീറ്റിൽ പ്രവർത്തിക്കും.

ഒരു ഡോക്ടർ, വെൽഫെയർ ഓഫീസർ, പരിശീലനം ലഭിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഒരു സംഘം…Read More:

Summary:
The Irish government has appointed Malayali nurse Tensia Sibi as a Peace Commissioner under the Department of Justice. She hails from Chempery, Kannur, and is the wife of Adv. Sibi Sebastian Perumkattil from Dublin.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി താക്കീത്

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി...

മഴ കളിച്ചാൽ ഇന്ത്യ പുറത്താകുമോ? സെമിഫൈനലിലെ ഐസിസി നിയമങ്ങൾ ഇങ്ങനെ

മഴ കളിച്ചാൽ ഇന്ത്യ പുറത്താകുമോ? സെമിഫൈനലിലെ ഐസിസി നിയമങ്ങൾ ഇങ്ങനെ മുംബൈ: ടി20...

‘ഈ മണ്ണില്‍ നിന്നു വേണ്ട’; ഇറാനെതിരെ അമേരിക്ക–ഇസ്രയേൽ നീക്കങ്ങൾക്ക് താവളങ്ങൾ നൽകില്ലെന്ന് സ്പെയിൻ

'ഈ മണ്ണില്‍ നിന്നു വേണ്ട'; ഇറാനെതിരെ അമേരിക്ക–ഇസ്രയേൽ നീക്കങ്ങൾക്ക് താവളങ്ങൾ നൽകില്ലെന്ന്...

Related Articles

Popular Categories

spot_imgspot_img