web analytics

ബെൽഫാസ്റ്റ് മലയാളിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി അയർലണ്ടിലെ മലയാളി സമൂഹം; ജെയ്സൺ വിടവാങ്ങിയത് വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന്:

യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖ വാർത്ത കൂടി. ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ മലയാളി വിടവാങ്ങി. ഡണ്‍മുറിയിൽ താമസിച്ചിരുന്ന പത്തനാപുരം സ്വദേശി ജെയസണ്‍ പൂവത്തുരാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. Malayali dead after heart attack in ireland

ഓംനി അസോസിയേഷനിലെ സജീവപ്രവര്‍ത്തന്‍ കൂടിയായ ജെയ്‌സണ് 63 വയസായിരുന്നു പ്രായം. ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് എത്തി മരണം സ്ഥിരീകരിച്ചു . ഹൃദയാഘാതമാണ് മരണ കാരണം.

നോര്‍ത്തേണ്‍ അയര്‍ലന്റിലെ ആദ്യകാല സംഘടന രൂപികരണത്തിന് അടക്കം സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ജെയ്‌സന്റെ വിയോഗം മലയാളി സമൂഹത്തിന് തീരാനഷ്ടമാണ്.

സൗദിയില്‍ നിന്നുമാണ് യുകെയിലെക്ക് ജയ്‌സണും കുടുംബവും 2000-കളുടെ തുടക്കത്തില്‍ വടക്കന്‍ അയര്‍ലണ്ടിലേക്ക് കുടിയേറിയത്.

ഈ പ്രദേശത്തെ സംഘടനാ പ്രവര്‍ത്തനങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

റോയല്‍ വിക്ടോറിയ ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്ന ജയ്‌സണ്‍ ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ സെക്രട്ടറി, ട്രെസ്റ്റി സ്ഥാനങ്ങളും വിജയകരമായി നയിച്ചിട്ടുണ്ട്.

ഭാര്യ ലിനി ജെയ്സണ്‍ ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്. 2 മക്കൾ.മകന്‍ ഫാ കാല്‍വില്‍ ജെയ്‌സണ്‍,മകള്‍ റിമ പൂവത്തൂര്‍, മരുമകള്‍ സാന്ദ്ര പൂവത്തൂര്‍.

ജയ്സന്റെ സംസ്‌കാരം നാട്ടില്‍ അടൂര്‍ ഇളമണ്ണൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img