web analytics

പാമ്പുകടിയേറ്റ മലപ്പുറം സ്വദേശി ആശുപത്രിയിലെത്തിയത് കടിച്ച പാമ്പിനെ കുപ്പിയിലാക്കി!

പാമ്പുകടിയേറ്റ മലപ്പുറം സ്വദേശി ആശുപത്രിയിലെത്തിയത് കടിച്ച പാമ്പിനെ കുപ്പിയിലാക്കി!

മലപ്പുറം: പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ തന്നെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തിച്ച സംഭവം കൗതുകമായി. തിരൂർ മേഖലയിലാണ് സംഭവം നടന്നത്. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്.

കഴിഞ്ഞ ദിവസം വീട്ടിലേക്കു കയറുന്നതിനിടെയാണ് നാസിമിനെ പാമ്പ് കടിച്ചത്. എന്നാൽ ഭയന്ന് പോകാതെ ഉടൻ തന്നെ പാമ്പിന്റെ ചിത്രം എടുത്ത് ‘സർപ്പ’ ആപ്പിലൂടെ പരിശോധിച്ചു. ഇതിലൂടെ അത് വിഷമില്ലാത്ത പാമ്പാണെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് മുൻകരുതലായി പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തിയാണ് നാസിം ചികിത്സ തേടിയത്. ഡോക്ടർമാർ യുവാവിന് ആവശ്യമായ ചികിത്സ നൽകിയതായും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും അറിയിച്ചു.

English Summary

A young man from Malappuram brought the snake that bit him to the hospital in a bottle. After confirming via the SARPA app that the snake was non-venomous, he still sought medical care. His condition is stable.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img