web analytics

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ സീമ തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

‘ഇന്നത്തെ ദിവസമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം’ എന്ന കുറിപ്പോടെയാണ് സീമ വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. ഇരുവരും തമ്മിൽ നേരത്തെ രജിസ്റ്റർ വിവാഹം നടത്തിയിരുന്നു.

ത്രെഡ്‌വർക്കിലുള്ള മനോഹരമായ ഓഫ് വൈറ്റ് ലഹങ്കയായിരുന്നു സീമ വിവാഹത്തിനായി ധരിച്ചത്. പച്ചയും വെള്ളയും കല്ലുകൾ പതിച്ച ഹെവി ചോക്കറും ലോങ്ചെയിനുമാണ് ആഭരണങ്ങളായി ധരിച്ചിരുന്നത്. കൂടാതെ കല്ലുകള്‍ പതിച്ച വളകളും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞിട്ടുണ്ട്.

ഗോൾഡൻ ത്രെഡ് വർക്കുള്ള ഹൈനെക്ക് ഷേർവാണിയാണ് നിശാന്തിന്റെ ഔട്ട്ഫിറ്റ്. കൂടാതെ പച്ചയും വെള്ളയും മുത്തുകൾ പതിച്ച നെക്‌ലസും സ്റ്റൈൽ ചെയ്തിട്ടുണ്ട്.

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ സീമയ്ക്കും നിശാന്തിനും ആശംസകൾ നേർന്ന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

നേരത്തെ രജിസ്റ്റർ വിവാഹം നടത്തിയിരുന്നെങ്കിലും നിശാന്തുമായി വേർപിരിയുകയാണെന്ന രീതിയിൽ സീമ സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റുകൾ പിന്‍വലിക്കുകയും ചെയ്തു.

2022-ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംരംഭകയ്ക്കുള്ള ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം നേടിയ സീമാ വിനീത് ദുര്‍ഘടമായ ജീവിതസാഹചര്യങ്ങളോട് പൊരുതിയാണ് മുന്നേറിയത്. നിലവിൽ ഏറെ തിരക്കുള്ള മേക്കപ്പ് ആർട്ടിസ്റ്റ് ആണ് അവർ.

Summary: Celebrity makeup artist and transgender Seema Vineeth tied the knot with Nishanth. Seema shared beautiful moments from the wedding ceremony on her social media, celebrating love and acceptance.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img