web analytics

ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ

2021 ഏപ്രിലിലായിരുന്നു ദുര്‍ഗ കൃഷ്ണയും അര്‍ജുനും തമ്മിലുള്ള വിവാഹം

ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ

അമ്മയാകാന്‍ ഒരുങ്ങി നടി ദുര്‍ഗ കൃഷ്ണ. തന്റെ യുട്യൂബ് ചാനലിലൂടെ ദുര്‍ഗ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

ഭര്‍ത്താവ് അര്‍ജുനൊപ്പമുള്ള വീഡിയോയാണ് ദുര്‍ഗ യുട്യൂബ് ചാനലിൽ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലും വീഡിയോയുടെ ചെറിയൊരു ഭാഗം ദുര്‍ഗ കൃഷ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഞങ്ങള്‍ക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

‘അശ്വിൻ രാത്രി വിളിച്ചിട്ട് പൂവാലനെ പോലെ സംസാരിക്കും’; അവന്‍ മണ്ണുവാരി തിന്നാറില്ലെന്ന് ദിയ, കമന്റ് വൈറൽ

വീഡിയോക്ക് പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 2021 ഏപ്രിലിലായിരുന്നു ദുര്‍ഗ കൃഷ്ണയും നിര്‍മാതാവും സംരഭകനുമായ അര്‍ജുനും തമ്മിലുള്ള വിവാഹം നടന്നത്.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലേക്ക് പുതിയ കുഞ്ഞതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.

ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ, പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ്, ഒരു അന്വേഷണത്തിന്റെ തുടക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഉടൽ എന്ന ചിത്രത്തിലെ ദുർഗയുടെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

കണ്‍സെഷന്‍ ചോദിച്ച വിദ്യാർത്ഥിയ്ക്ക് ക്രൂര മർദനം

എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളിൽ മോഹൻലാലിന്റെ നായികയായും ദുർഗ വേഷമിട്ടിരുന്നു.

മോഹൻലാൽ ചിത്രം റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്ന്.ഉടലിലെ കഥാപാത്രത്തിന് ദുര്‍ഗയ്ക്ക് എതിരെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു.

എന്നാല്‍ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് തക്കതായ മറുപടിയും ദുർഗ നൽകാറുണ്ട്.

“വ്യസനസമേതം ബന്ധുമിത്രാദികൾ”

അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

ജൂൺ 13ന് തീയേറ്റർ റിലീസായെത്തിയ ചിത്രം ഒരു മരണവീടിനെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിലാണ് കഥ പറയുന്നതെന്നാണ് ട്രെയിലർ നിന്ന് വ്യക്തമാക്കുന്നത്.

മരണവീട്ടിൽ നടക്കുന്ന അടിയെ കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ട്രെയിലർ ഒരു മരണവീട്ടിൽ വരുന്ന വ്യത്യാസ്ഥ സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് നർമ്മത്തിൽ പൊതിഞ്ഞു കൊണ്ട് കാണിച്ചിരിക്കുന്നത്.

എങ്കിലും കഥയിലെ നിഗൂഢ സ്വഭാവം നിലനിർത്തുന്ന വിധത്തിലുള്ള ട്രെയിലർ അവതരണം സിനിമ കാണുവാനുള്ള ആകാംഷ വർധിപ്പിക്കുന്നുമുണ്ട്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നാഗസൈരന്ദ്രിയുടെ ഒരു ഹിറ്റ് ഡയലോഗ് പറഞ്ഞു കൊണ്ടവസാനിപ്പിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ പൊട്ടിചിരി തീർക്കുന്നുവെന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരിതിനോടകം തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വാഴ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’.

Summary: actress Durga Krishna She shared joyful news through her official YouTube channel.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

Related Articles

Popular Categories

spot_imgspot_img