web analytics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ ട്രെയിനുകൾ ഓടില്ല

കൊച്ചി: അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ തുടർന്ന് സെപ്റ്റംബർ ഒന്നിന് സർവീസുകൾ റദ്ദാക്കി. 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും ആണ് റദ്ദാക്കിയ്ത. റദ്ദാക്കിയ ട്രെയിനുകൾ ഏതു സ്റ്റേഷനിലാണോ യാത്ര അവസാനിപ്പിച്ചത് അവിടെ നിന്ന് തിരികെ യാത്ര പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു.(Maintenance on railway lines; On September 1, two trains were canceled and four services were partial)

പാലക്കാട് – എറണാകുളം മെമു (06797), എറണാകുളം – പാലക്കാട് മെമു (06798) എന്നിവയാണ് പൂർണമായും റദ്ദാക്കിയ രണ്ടു ട്രെയിനുകൾ. തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) (ഓഗസ്റ്റ് 31നു പുറപ്പെടുന്നത്) അടക്കമുള്ള ട്രെയിനുകളാണ് ഭാ​ഗികമായി റദ്ദാക്കിയത്. തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിലും തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി (12076) എറണാകുളം ജം​ഗ്ഷനിലും യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളം ടൗൺ വരെ മാത്രമേ സെപ്റ്റംബർ രണ്ടിന് സർവീസ് നടത്തുകയുള്ളൂ. കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് (16308) ഷൊർണൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്നും റെയിൽവേ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img