കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി. സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്നുമാണ് ഹൈക്കോടതിയുടെ പറഞ്ഞു. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.(Magic mushroom is not drug says kerala highcourt)
ലഹരിക്കേസിൽ പരാതിയിൽ നിന്ന് 226 ഗ്രാം മാജിക് മഷ്റൂമും, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് പിടിച്ചെടുത്തിരുന്നത്. എന്നാൽ ഷെഡ്യൂളിൽ ഉൾപ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി വ്യക്തമാക്കിയത്. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന ഭ്രമാത്മകതയുണ്ടാക്കുന്ന സിലോസൈബിന്റെ അളവ് എത്രയെന്നു കണക്കാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കർണാടക സ്വദേശിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയായിരുന്നു.