web analytics

ചേന്ദമം​ഗലം കൂട്ടക്കൊലപാതകം; പ്രതിയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്

കൊച്ചി: പറവൂർ ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഋതു ജയനെ (27) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. സംഭവ സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിരുന്നതായി തെളിഞ്ഞില്ലെന്നു പൊലീസ് വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പൊലീസ് അറിയിച്ചു.(Chendamangalam Triple Murder; accused remanded)

മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടു വരുമ്പോൾ പ്രതിക്കു നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായി. നടപടികൾ പൂർത്തിയായി പുറത്തിറങ്ങിയപ്പോഴും ജനരോക്ഷം ഉണ്ടായി. തുടർന്ന് പൊലീസ് ഏറെ ശ്രമകരമായാണ് പ്രതിയെ വാഹനത്തിൽ കയറ്റിയത്. പ്രതിയ്ക്ക് കേരളത്തിനു പുറത്തു എന്തെങ്കിലും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, ലഹരി ഇടപാടുകളിൽ ഭാ​ഗമായിട്ടുണ്ടോ എന്നതെല്ലാം തെളിയേണ്ടതുണ്ടെന്നു ഡിവൈഎസ്പി എസ് ജയകൃഷ്ണൻ പ്രതികരിച്ചു.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കാര്യങ്ങൾ പറയുന്നുണ്ട്. പറഞ്ഞതെല്ലാം സത്യമാണോ അല്ലയോ എന്നതെല്ലാം പരിശോധിക്കേണ്ടതുണ്ട്. വിശദമായ ചോദ്യം ചെയ്യലും പരിശോധനകളും പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ നടത്താൻ സാധിക്കു എന്നും ഡിവൈഎസ്പി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img