web analytics

ഒടുവിൽ അയഞ്ഞു ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്ക; രാഹുലിന് മാത്രം അത്താഴവിരുന്നൊരുക്കി സോപ്പിടാൻ നീക്കം; പുതിയ അടവെന്നു സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം ഹൈദരാബാദുമായുള്ള മത്സര ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്ക ആരാധകരുടെ ചീത്തവിളി കുറച്ചൊന്നുമല്ല വാങ്ങിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റതിനു പിന്നാലെയായിരുന്നു സംഭവം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ, വിവിധ കോണുകളില്‍ വലിയ പ്രതിഷേധങ്ങളാണ് സഞ്ജീവിനെതിരേ ഉയര്‍ന്നത്.

ഇപ്പോൾ വിവാദങ്ങള്‍ തണുപ്പിക്കാന്‍ പുതിയ അടവുമായി എത്തിയിരിക്കുകയാണ് സഞ്ജീവ് ഗോയങ്ക. രാഹുലിന് മാത്രമായി അത്താഴവിരുന്നൊരുക്കിയാണ് ഗോയങ്ക രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ വസതിയില്‍ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം രാഹുലിന് അത്താഴവിരുന്നൊരുക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് വേണ്ടി ഡല്‍ഹിയിലെത്തിയതാണ് രാഹുലും സംഘവും. ഇതിനിടയിലാണ് ഗോയങ്ക രാഹുലിനെ വിരുന്നിന് ക്ഷണിച്ചത്. രാഹുലിനൊപ്പം നില്‍ക്കുന്നതും താരത്തെ കെട്ടിപ്പിടിക്കുന്നതുമായുള്ള ചിത്രങ്ങള്‍ സഞ്ജീവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്. എന്നാൽ, ഇത് പുതിയ അടവാണെന്നാണ് സോഷ്യൽ മീഡിയയിലെ രാഹുൽ ആരാധകരുടടെ അഭിപ്രായം.

Read also: ‘ഡാ മോനെ സുജിത്തേ ‘… വീടിന്റെ മേൽക്കൂരയിൽ തന്റെ ഭീമൻചിത്രം വരച്ച മലയാളി യുവാവിന് സഞ്ജു സാസന്റെ മാസ്സ് മറുപടി! വീഡിയോ കാണാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img