web analytics

ലൗ ജിഹാദ്; കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികൾക്ക് സംരക്ഷണമൊരുക്കാൻ കോടതി നിർദേശം

കൊച്ചി: കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികൾക്ക് സംരക്ഷണമൊരുക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. സംരക്ഷണ കാലയളവിൽ നവദമ്പതികളെ സ്വദേശത്തേക്ക് തിരികെ അയയ്ക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

ഇക്കാര്യങ്ങൾ കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജാർഖണ്ഡ് സ്വദേശികളായ ആശാ വർമയും ഗാലിബും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപടെൽ. സംരക്ഷണം തേടിയുള്ള ഹർജിയിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു.

നീണ്ട കാലത്തേ പ്രണയത്തിലായിരുന്നു ഗാലിബും ആശയും. ഇതിനിടെ തൊഴിൽ ആവശ്യങ്ങൾക്കായി ഗാലിബ് യുഎഇയിലേക്ക് പോയി. ഇതിനിടെ ആശയ്ക്ക് വീട്ടുകാർ വിവാഹം ആലോചിച്ചു. ഇക്കാര്യം അറിഞ്ഞ ഗാലിബ് നാട്ടിലെത്തിയതോടെ ആശയുടെ വീട്ടുകാരും ചില ബന്ധുക്കളും ചേർന്ന് പ്രശ്നം ഉണ്ടാക്കുകയായിരുന്നു.

കേരളത്തിൽ നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ നിർദേശ പ്രകാരമാണ് ഗാലിബും ആശയും കായംകുളത്ത് എത്തിയത്. ഫെബ്രുവരി ഒൻപതിന് ആലപ്പുഴയിൽ എത്തിയ ഇരുവരും ഫെബ്രുവരി പതിനൊന്നിന് വിവാഹിതരായി. പിന്നാലെ ഇവരെ തേടി ബന്ധുക്കൾ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാൻ തയാറായിരുന്നില്ല. ജാർഖണ്ഡിൽ തങ്ങൾ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്നാണ് ദമ്പതികളുടെ വാദം.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

മനുഷ്യരാശിക്കെതിരെ കുറ്റം ചെയ്തെന്നു കോടതി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് ബംഗ്ലാദേശിന്റെ മുൻ...

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

പാചകവാതകത്തിന് വില കുറയും; അമേരിക്കയുമായി  കരാറിൽ ഒപ്പുവെച്ച് ഇന്ത്യ

പാചകവാതകത്തിന് വില കുറയും; അമേരിക്കയുമായി  കരാറിൽ ഒപ്പുവെച്ച് ഇന്ത്യ പാചകവാതകമായ എൽപിജി ഇനി...

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും കൊല്ലം ∙ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ...

Related Articles

Popular Categories

spot_imgspot_img