നേരത്തേയുണ്ടായിരുന്ന ട്രാന്‍സ്‌ഫോമര്‍ തകരാറിൽ ആയതിനെ തുടർന്ന് പുതുതായി സ്ഥാപിച്ച വൈദ്യുത ട്രാന്‍സ്‌ഫോമറിന്റെ ദീര്‍ഘായുസ്സിനായി പൂജ നടത്തി നാട്ടുകാര്‍. മധ്യപ്രദേശിലെ ബിന്ധ് ജില്ലയിലെ ഗാന്ധിനഗര്‍ മേഖലയിലാണ് നാട്ടുകാര്‍ ട്രാന്‍സ്‌ഫോമറിനായി പൂജ നടത്തിയത്.
പ്രദേശത്ത് നേരത്തേയുണ്ടായിരുന്ന ട്രാന്‍സ്‌ഫോമര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തകരാറിലായത്. ഇതോടെ പ്രദേശത്ത് വൈദ്യുതിപ്രതിസന്ധി രൂക്ഷമായി. വൈദ്യുതമുടക്കവും പതിവായി. ചൂടും കൂടിയതോടെ നാട്ടുകാര്‍ ശരിക്കും വലഞ്ഞു.
നാട്ടുകാര്‍ തന്നെ എംഎല്‍എയായ നരേന്ദ്രസിങ് കുഷ്വാഹയെ പരാതി അറിയിച്ചതിനെ തുടര്‍ന്ന് എംഎല്‍എയുടെ ഇടപെടലിലാണ് കഴിഞ്ഞദിവസം വൈദ്യുതവകുപ്പ് പ്രദേശത്ത് പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചത്.
പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്ന ചടങ്ങ് വന്‍ ആഘോഷത്തോടെയാണ് നാട്ടുകാര്‍ കൊണ്ടാടിയത്. ട്രാന്‍സ്‌ഫോമറിന്റെ ദീര്‍ഘായുസ്സിനായി പൂജ നടത്തിയതിനൊപ്പം മധുരവിതരണവും നടത്തിയാണ് ആളുകൾ പുതിയ ട്രാൻസ്ഫോർമറിനെ വരവേറ്റത്.