web analytics

‘കടുവയെ പിടിച്ചിട്ട് നീയൊക്കെ പോയാ മതി’ യെന്ന് നാട്ടുകാർ; കടുവയെ പിടിക്കാൻ വച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു…!

‘കടുവയെ പിടിച്ചിട്ട നീയൊക്കെ പോയാ മതി’ യെന്ന് നാട്ടുകാർ; കടുവയെ പിടിക്കാൻ വച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു…!

ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേറ്റ് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിൽ നടന്ന കടുത്ത പ്രതിഷേധമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.

കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതിൽ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ ഉദ്യോഗസ്ഥരെ തന്നെ കൂട്ടിൽ പൂട്ടിയിട്ടു.

ബന്ദിപ്പൂർ കടുവ സങ്കേതത്തോട് ചേർന്നിരിക്കുന്ന ഗ്രാമങ്ങളിൽ കടുവയും പുള്ളിപ്പുലിയും കന്നുകാലികളെ കൊല്ലുന്നത് പതിവാണെന്ന് കർഷകർ പറയുന്നു.

എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ ഓർമ ദിവസം കേക്ക് മുറി

വർഷങ്ങളായി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് പ്രശ്നം ഗൗരവമായി എടുത്തിട്ടില്ലെന്നതാണ് നാട്ടുകാരുടെ പരാതി. ഒരു കൂട് സ്ഥാപിച്ചതിനു പുറമേ മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നതാണ് അവരുടെ ആരോപണം.

മൂന്ന് ദിവസം മുമ്പ് കടുവയുടെ ആക്രമണത്തിൽ ഒരു പശുക്കിടാവ് മരിച്ചതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.

സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ, കടുവയെ കുടുക്കാനായി വെച്ചിരുന്ന കൂട്ടിൽ തന്നെ കർഷകർ പൂട്ടി. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരായ പ്രതിഷേധമായിരുന്നു ഇത്.

വിവരം അറിഞ്ഞ് ഗുണ്ടൽപേറ്റ് എസിഎഫ് സുരേഷ്, ബന്ദിപ്പൂർ എസിഎഫ് നവീൻ കുമാർ എന്നിവർ സ്ഥലത്തെത്തി.

മെരുക്കിയ ആനകളുടെ സഹായത്തോടെ കടുവയെ പിടികൂടാനുള്ള തിരച്ചിൽ ഉടൻ ആരംഭിക്കുമെന്ന് അവർ നാട്ടുകാരോട് ഉറപ്പുനൽകി. ഇതിന് പിന്നാലെയാണ് കർഷകർ ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.

കടുവയെ പിടികൂടാൻ വനംവകുപ്പ് ഇനി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വകുപ്പിന്റെ ഓഫീസ് ഉപരോധം ഉൾപ്പെടെ ശക്തമായ സമരങ്ങൾക്ക് തയ്യാറാകുമെന്ന് റൈത്ത സംഘം നേതാവ് ഹൊന്നൂർ പ്രകാശ് മുന്നറിയിപ്പ് നൽകി.

കടുവയുടെ ഭീഷണിയിൽ ഗ്രാമജീവിതം അലയടിക്കുന്ന സാഹചര്യത്തിൽ, വനംവകുപ്പിന്റെ ഇടപെടൽ അടുത്ത ദിവസങ്ങളിൽ എങ്ങനെയായിരിക്കുമെന്ന് നാട്ടുകാർ ഉറ്റുനോക്കുകയാണ്.

10 മണിക്കൂറിനുള്ളിൽ നടത്തിയത് 21 സിസേറിയൻ പ്രസവങ്ങൾ; ‘തനിക്കിതൊക്കെ നിസ്സാര’മെന്ന് ഡോക്ടർ; വിവാദം

അസമിലെ മൊറിഗാവിൽ 10 മണിക്കൂറിനുള്ളിൽ 21 സിസേറിയൻ പ്രസവങ്ങൾ നടത്തിയ സംഭവം വിവാദമായിരിക്കുകയാണ്.

അണുനശീകരണ നടപടികളും രോഗി-സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചില്ലെന്നാരോപിച്ച് ജില്ലാ ആരോഗ്യവകുപ്പ്, ആശുപത്രിയിലെ മുതിർന്ന ഗൈനക്കോളജിസ്റ്റ് ഡോ. കാന്തേശ്വർ ബോർദൊലോയിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

സെപ്റ്റംബർ 5-ാം തീയതി ഉച്ചയ്ക്ക് 3:40 മുതൽ സെപ്റ്റംബർ 6-ാം തീയതി പുലർച്ചെ 1:50 വരെ മൊറിഗാവ് എസ്‌ടി‌എച്ച്‌ജി സിവിൽ ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയേറ്ററിൽ 21 അടിയന്തര ലോവർ സെഗ്മെന്റ് സിസേറിയൻ സെക്ഷൻ (LSCS) ശസ്ത്രക്രിയകൾ നടത്തിയതാണ് നടപടി സ്വീകരിക്കാൻ കാരണമായത്.

മൊറിഗാവിലെ അഡീഷണൽ ജില്ലാ കമ്മീഷണർ (ആരോഗ്യം) നൽകിയ കത്തിൽ, ഓരോ കേസുകളുടെയും തയ്യാറെടുപ്പ്,

അണുവിമുക്ത പ്രോട്ടോക്കോളുകൾ പാലിച്ച രീതികൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കിയ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡോക്ടറോട് നിർദ്ദേശിച്ചു.

എന്നാൽ, തന്റെ നടപടി ന്യായീകരിച്ച ഡോ. ബോർദൊലോയി, കുറഞ്ഞ സമയത്തിനുള്ളിൽ ഒരേസമയം ഒന്നിലധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്താനുള്ള കഴിവ് തനിക്കുണ്ടെന്ന് അവകാശപ്പെട്ടു.

10 മണിക്കൂറിനുള്ളിൽ 21 സിസേറിയൻ പ്രസവങ്ങൾ എന്ന സംഭവം അസമിലെ ആരോഗ്യ രംഗത്ത് വലിയ ചര്‍ച്ചയാകുകയാണ്.

ട്രെയിനിൽ ചാർജ് ചെയ്യാനിടുന്ന മൊബൈൽ മോഷ്ടിക്കും ഒടുവിൽ മോഷ്ടാവിനെ പിടികൂടി; കണ്ടെടുത്തത് വൻ ഫോൺ ശേഖരം

തിരുവനന്തപുരത്ത് തീവണ്ടിയിൽ യാത്രചെയ്യുന്നവരുടെ വിലപിടിപ്പുളള മൊബൈൽ ഫോണുകൾ കവരുന്നയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്(ആർപിഎഫ്) പിടികൂടി.

ഉത്തർപ്രദേശ് സ്വദേശി ഛോട്ടാ ജഹീറിനെ(40) ആണ് ആർപിഎഫിന്റെ കതിരുവനന്തപുരം ഉദ്യോഗസ്ഥർ പിടികൂടിയത്.

യാത്രക്കിടെ തീവണ്ടിയിൽ ചാർജുചെയ്യാൻ വെച്ചിരിക്കുന്ന പലരുടെയും മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറി.

വലിയ പരാതികൾക്ക ഇടയാക്കിയതോടെ മോഷ്ടാവിനെ കണ്ടെത്തുന്നതിന് ആർപിഎഫ് പ്രത്യേക നിരീക്ഷണ സംഘത്തെ ഏർപ്പെടുത്തിയിരുന്നു.

ഇതേ തുടർന്നാണ് ഛോട്ടാ ജഹീറിനെ പിടിക്കാൻ കഴിഞ്ഞത്ത്. ഇയാളുടെ പക്കൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

മോഷ്ടിച്ചെടുക്കുന്ന മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുകയാണ് പതിവ്. ഇത്തരത്തിൽ കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതവും ലഹരിവസ്തുക്കൾ വാങ്ങുകയും ചെയ്യുമെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫ് അറിയിച്ചു

ഇൻസ്‌പെക്ടർ ബിനു, ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്‌പെക്ടർ എ.ജെ ജിബിൻ,പ്രൈസ് മാത്യു,ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡംഗം ജോജി ജോസഫ്, ഹെഡ് കോൺസ്റ്റബിൾമാരായ എസ്. വി. ജോസ്, ലാൽജീവ്, വിനോദ് എന്നിവരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് റെയിൽവേ പോലീസിന് ഇയാളെ കൈമാറി.

ഇത് നാട്ടുകാരുടെ പ്രിയപ്പെട്ടവൻ… 43 വര്‍ഷമായി സര്‍വീസ് നടത്തുന്ന KSRTC ബസ്സിന്‌ ആദരവ് അർപ്പിച്ച് നാട്ടുകാർ

കഴിഞ്ഞ 43 വർഷമായി നാട്ടിൻറെ സാമൂഹിക-സാംസ്‌കാരിക മാറ്റങ്ങൾക്ക് കൂട്ടായ്മയായി നിന്ന ആനവണ്ടി സർവീസിനോടുള്ള ആദരവായി ജനങ്ങളുടെ ആഘോഷം.

കാട്ടാക്കട ഡിപ്പോയിൽ നിന്ന് പത്തനംതിട്ടയിലെ മൂഴിയാറിലേക്ക് 2019 മുതൽ ഷെഡ്യൂളായി ഓടിവരുന്ന കെഎസ്ആർടിസി ബസ്സിനാണ് നാട്ടുകാർ ആദരം അർപ്പിച്ചത്.

ഇന്നു നാട്ടുകാരുടെ ജോലിക്കും പഠനത്തിനും ഏറ്റവും വിശ്വാസത്തോടെ ആശ്രയിക്കുന്ന യാത്രാമാർഗമായി ഇതു മാറി. മഴയോ വെയിലോ രാത്രിയോ പകലോ ഇല്ലാതെ യാത്ര ചെയ്ത ഈ ബസ് അനേകം മനുഷ്യരുടെ ജീവിതത്തെ നിറച്ചുവെന്നതാണ് സ്ഥിരം യാത്രക്കാരുടെ അഭിപ്രായം.

ബസിലെ ജീവനക്കാരും യാത്രക്കാരുമായി തമ്മിലുള്ള ബന്ധം എന്നും സ്‌നേഹപൂർണ്ണമായിരുന്നു. പതിറ്റാണ്ടുകളായി നാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായതിനാലാണ് ഈ സർവീസിന് ഒരു പ്രത്യേക സ്ഥാനമുണ്ടായത്.

നാട്ടുകാരുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയാണ് ബസ് വീണ്ടും തന്റെ യാത്ര തുടർന്നത്. ഇതിനോടുള്ള നന്ദി പ്രകടനമായി മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസിന്റെ ഭാഗമായും മലയിൻകീഴിൽ നിന്നുള്ള ഒരു സംഘം മൂഴിയാറിലേക്ക് യാത്ര തിരിച്ചു. നാട്ടുകാരുടെ സ്‌നേഹവും പങ്കാളിത്തവും നിറഞ്ഞ ഈ ആഘോഷം,

ഒരു ബസിന് മാത്രമല്ല, ഒരു സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും ചരിത്രത്തിനും നൽകിയ ആദരവായിരുന്നു. മൂഴിയാർ ഡാം നിർമ്മാണത്തിനായി വർഷങ്ങൾക്ക് മുമ്പ് തൊഴിലാളികളെ എത്തിക്കാൻ ആരംഭിച്ചതാണ് ഈ സർവീസിന്റെ തുടക്കം.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

മാലദ്വീപിൽ വിദ്യാർത്ഥിയുടെ ആക്രമണം; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്; 10 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ വേണം

മാലദ്വീപിൽ വിദ്യാർത്ഥിയുടെ ആക്രമണം; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്; 10 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ...

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ്...

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം നിർദ്ധന...

Related Articles

Popular Categories

spot_imgspot_img