web analytics

തേങ്ങ ഇടാൻ മുൻകൂർ അനുമതി വേണം

ഡെപ്യൂട്ടി കളക്ടറുടെ ഉത്തരവ്

തേങ്ങ ഇടാൻ മുൻകൂർ അനുമതി വേണം

കൊച്ചി: ലക്ഷദ്വീപിൽ തേങ്ങ പറിക്കൽ ഇനി അനുമതിയില്ലാതെ സാധ്യമല്ല. ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലെ പൊതുവഴികളോട് ചേർന്നുള്ള തെങ്ങുകളിൽ നിന്നും തേങ്ങ പറിയ്ക്കാൻ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും അനുമതി വാങ്ങണമെന്ന് ദ്വീപ് ഭരണകൂടം ഉത്തരവിട്ടു.

സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഉത്തരവിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നുവെങ്കിലും, ഇതിനോടകം തന്നെ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കുടിയായ ഡെപ്യൂട്ടി കളക്ടർ മുകുന്ദ് വല്ലഭ് ജോഷിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങൾക്ക് അപകടം സംഭവിക്കുന്നത് തടയുക എന്നതാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമന്നെും ഉത്തരവിൽ പറയുന്നു.

ലക്ഷദ്വീപ് നിവാസികളുടെ പരമ്പരാഗതമായ തൊഴിൽ മേഖലയും പ്രാഥമിക ഉപജീവനമാർഗ്ഗവുമാണ് തെങ്ങ് കൃഷി. ദ്വീപുകളിൽ നിരവധി പൊതുവഴികൾ ഉള്ളതിനാൽ, ധാരാളം തെങ്ങുകൾ പുതിയ ഉത്തരവിന്റെ പരിധിയിൽ വരും.

ഉത്തരവിന്റെ വിശദാംശങ്ങൾ

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടർ മുകുന്ദ് വല്ലഭ് ജോഷിയാണ് ഓഗസ്റ്റ് 28ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം:

അനുമതി: ഉടമയോ കരാറുകാരനോ തെങ്ങുകളിൽ നിന്നും തേങ്ങ പറിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, എസ്.എച്ച്.ഒ, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനീയർ, എൽ.പി.ഡബ്ല്യു.ഡി. എന്നിവരെ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും അറിയിക്കണം.

ഇവരുടെ അനുമതി ലഭിച്ച ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കാവൂ.

സുരക്ഷാ ഉപകരണങ്ങൾ: തേങ്ങ കയറുന്നവർ അംഗീകൃത ക്ലൈംബിംഗ് ഗിയർ ഉപയോഗിക്കണം. നിലത്തുള്ളവർ ഹെൽമെറ്റും ഗ്ലൗസും ധരിക്കണം.

സമയം നിയന്ത്രണം: ഗതാഗത തിരക്കേറിയ സമയങ്ങളിൽ, സ്കൂൾ സമയങ്ങളിലും, തുറമുഖങ്ങളിൽ കപ്പൽ എംബാർക്കേഷൻ/ഡി-എംബാർക്കേഷൻ സമയങ്ങളിലും തേങ്ങ പറിയ്ക്കാൻ പാടില്ല.

സുരക്ഷാ വലയം: മരങ്ങൾക്ക് ചുറ്റും കുറഞ്ഞത് 10 മീറ്റർ സുരക്ഷാ പ്രദേശം ഉറപ്പാക്കണം. ഒരു സൂപ്പർവൈസർ റോഡിൽ നിന്നു നിരീക്ഷണം നടത്തണം, കാൽനടയാത്രികരും വാഹനങ്ങളും നിയന്ത്രിക്കണം.

വിമർശനങ്ങളും പ്രതിഷേധങ്ങളും

ലക്ഷദ്വീപ് നിവാസികൾക്ക് തേങ്ങ കൃഷി ജീവിതവുമായി ചേർന്നുപോയ ഒരു പരമ്പരാഗത തൊഴിലാണ്. പുതിയ ഉത്തരവ് പ്രായോഗികമല്ലെന്നും തൊഴിൽ മേഖലയിൽ നേരിട്ട് ബാധ ഉണ്ടാക്കുമെന്നും പ്രദേശവാസികൾ പറയുന്നു.

ഇതിനോടകം തന്നെ ജില്ലാ കളക്ടർക്ക് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.

ലക്ഷദ്വീപ് ഡിസിസി പ്രസിഡന്റ് എം. ഐ. ആറ്റക്കോയ പ്രതികരിച്ചു: “ഒരു ആളും തേങ്ങ വീണ് അപകടത്തിൽ മരിച്ചിട്ടില്ല. അപ്പോൾ ഇത്തരം വിചിത്ര ഉത്തരവുകൾ എന്തിന്? ഇതാണ് അപകടത്തിന് വഴിവയ്ക്കുന്നത്.”

അഭിഭാഷകനായ അജ്മൽ അഹമ്മദ് ആർ, ഉത്തരവ് തെങ്ങുകയറ്റ തൊഴിലാളികളുടെ ഉപജീവനത്തിന് നേരിട്ടുള്ള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. “ആലോചനയോ അഭിപ്രായം തേടലോ ഒന്നുമില്ലാതെ ഉത്തരവ് പുറപ്പെടുവിച്ചു. പിൻവലിക്കാത്ത പക്ഷം ഹൈക്കോടതി സമീപിക്കേണ്ടിവരും,” എന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിന്റെ നിലപാട്

ഭരണകൂടം പറയുന്നത്, പൊതുജനങ്ങളുടെ സുരക്ഷയാണ് മുൻഗണന. തെങ്ങു പറിയ്ക്കുമ്പോൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തത് അപകട സാധ്യത ഉയർത്തുന്നതാണെന്നും, അത് തടയാനാണ് നിയന്ത്രണമെന്നുമാണ് അധികൃതരുടെ നിലപാട്.

ലക്ഷദ്വീപിലെ തേങ്ങ പറിക്കൽ നിയന്ത്രിക്കുന്ന ഉത്തരവ് സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കാനുള്ള ശ്രമമാണെന്ന് ഭരണകൂടം പറയുന്നു. എന്നാൽ തൊഴിലവകാശത്തെ ബാധിക്കുന്ന നടപടിയായിട്ടാണ് നാട്ടുകാർ കാണുന്നത്.

പരമ്പരാഗത തൊഴിലിനും ഉപജീവനത്തിനും നേരിടുന്ന ഭീഷണിയാണ് ഇപ്പോൾ ചർച്ചാവിഷയം. ഉത്തരവ് പിൻവലിക്കുമോ, അതോ നിയമപോരാട്ടത്തിലേക്കോ വിഷയമെത്തുമോ എന്നതാണ് അടുത്ത ചോദ്യം.

English Summary:

A new Lakshadweep administration order requires prior permission and strict safety measures for coconut harvesting near roads in Androth and Kalpeni, triggering protests.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ എംഎൽഎയ്ക്ക് വലിയ ആശ്വാസം

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ...

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന്...

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img