ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം.
ഐ ടി പാർക്കുകളിൽ എഫ് എൽ ഫോർ സി ലൈസൻസാണ് നൽകുക. ക്ലബുകളുടെ മാതൃകയിലാകും പ്രവർത്തനം. പാർക്കുകൾക്കകത്തെ കമ്പനി ജീവനക്കാർക്ക് ക്ലബുകളിൽ അംഗങ്ങളാകും. 20 ലക്ഷം രൂപയാണ് ലൈസൻസ് ഫീ. രാവിലെ 11 മുതൽ രാത്രി 11വരെ ആയിരിക്കും ബാറുകളുടെ പ്രവർത്തനം. പിൻവലിക്കുന്നതിന് പിന്നാലെ വിജ്ഞാപനം പുറത്തിറക്കും. അപേക്ഷകൾ വരുന്ന മുറക്ക് ലൈസൻസ് അനുവദിക്കാനാണ് തീരുമാനം.
ഐടി പാർക്കുകളിൽ മദ്യ വില്പനക്ക് ഒന്നാം പിണറായി സർക്കാറിനറെ കാലത്താണ് നയപരമായ തീരുമാനമെടുത്തത്. വിദേശകമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്നായിരുന്നു അന്ന് വിശദീകരണം. രണ്ടാം പിണറായി സർക്കാറിൻറെ കാലത്താണ് എക്സൈസ് മന്ത്രി ചട്ടഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചത്. ആ ചട്ടഭേദഗതിക്കാണിപ്പോൾ നിയമസഭാ സമിതി അംഗീകാരം നൽകിയിരിക്കുന്നത്. മിടുക്കരായ ഐ ടി പ്രൊഫഷണലുകളില്‍ മദ്യ ഉപഭോഗം കൂടുമെന്നും സാംസ്‌കാരിക നാശത്തിന് വഴി വഴിക്കുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് നിയമസഭ സമിതിയുടെ ഈ തീരുമാനം.
Read More: വീണ്ടും നിയമക്കുരുക്കിൽ; മഞ്ഞുമ്മൽ ബോയ്‌സിനെതിരെ ഇളയരാജ; നഷ്ടപരിഹാരം വേണമെന്ന് സംഗീത സംവിധായകൻ
Read More: പ്രതികൂല കാലാവസ്ഥ; മൂന്ന് വിമാനങ്ങൾ റദ്ദാക്കിയതായി അറിയിപ്പ്
Read More: മഞ്ഞപ്പിത്തം, എച്ച്.1എൻ.1 ഇൻഫ്ലുവൻസ, ടൈഫോയ്ഡ്, ഡെങ്കിപ്പനി……. മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം