തിരുവനന്തപുരം: വിനോദസഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി. Liquor allowed to be served on dry days in tourist areas
വിനോദ സഞ്ചാരമേഖലകളിൽ യോഗങ്ങളും പ്രദർശനങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ഇളവ് കൊണ്ടുവന്നത്.
ഇതിനായി 15 ദിവസം മുൻപ് അനുമതി വാങ്ങണം.മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി.
ഈ മാസം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. എന്നാൽ ഡ്രൈഡേ ഒഴിവാക്കില്ലെന്നാണ് തീരുമാനം. ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരും.