web analytics

കേരളത്തിൽ വരുന്നു, ലൈറ്റ് ട്രാം; സംസ്ഥാനത്തെ ഈ 3 നഗരങ്ങൾ ഇനി യൂറോപ്യൻ നിലവാരത്തിലാകും !

കേരളത്തിൽ യൂറോപ്യൻ മാതൃകയിൽ ലൈറ്റ് ട്രാം പദ്ധതി ആലോചിച്ച് കെഎംആര്‍എല്‍. 3 നഗരങ്ങളിലാകും പദ്ധതി നടപ്പാക്കുക. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പിലാക്കാനാണ് കെഎംആര്‍എല്‍ ആലോചന. ഇതിൽ രണ്ട് റൂട്ടുകളിലും അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡ് ഫീസിബിലിറ്റി പഠനം നടത്തി കഴിഞ്ഞിട്ടുണ്ട്. ലൈറ്റ് ട്രാം പദ്ധതികളില്‍ പ്രശസ്തമായ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ മാതൃകയില്‍ ആയിരിക്കും ലൈറ്റ് ട്രാം സംസ്ഥാനത്തും നടപ്പിലാക്കുക. സാദാ റോഡുകളിലൂടെ മെട്രോ റെയിലിന് സമാനമായ കോച്ചുകള്‍ ഓടിക്കാമെന്നതാണ് ട്രാമിന്റെ പ്രത്യേകത. പ്രത്യേക ട്രാക്കുകള്‍ റോഡില്‍ നിര്‍മ്മിച്ചും ട്രാക്കില്ലാതെയും ഓടിക്കാം എന്ന മെച്ചവുമുണ്ട്.

എറണാകുളത്തെ കാര്യമെടുത്താൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള റൂട്ടിൽ മെട്രോ സർവീസുണ്ട്. എന്നാൽ, ഹൈക്കോടതി പരിസരം, പശ്ചിമകൊച്ചി തുടങ്ങിയ മേഖലകളിലേക്ക് മെട്രോ സർവീസില്ല. ഇത്തരത്തിൽ ഉള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കൊച്ചിയിൽ ലൈറ്റ്ട്രാമിന്റെ സാധ്യത പരിശോധിക്കുക. പദ്ധതി യഥാർഥ്യമായാൽ എം.ജി. റോഡ്-ഹൈക്കോടതി-മറൈൻഡ്രൈവ് – പശ്ചിമകൊച്ചി, തൃപ്പൂണിത്തുറ-കാക്കനാട് എന്നീ മേഖലകളെല്ലാം ലൈറ്റ്ട്രാം വഴി ബന്ധിപ്പിക്കാനാകും.

Read also: പെരുമ്പാവൂർ വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; ഇതുവരെ ആശുപതിയിലായത് 171 പേർ, ഒരു മരണം; പെൺകുട്ടിയടക്കം മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

Related Articles

Popular Categories

spot_imgspot_img