web analytics

വിവാഹ ചടങ്ങിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റ് തകർന്നു വീണു; നാലുപേർക്ക് പരിക്ക്

മലപ്പുറം: കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകർന്നുവീണ് നാലുപേർക്ക് പരിക്ക്. ഇന്നല ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തപ്പിരിയം വി എ കൺവൻഷൻ സെന്‍ററിലെ ലിഫ്റ്റാണ് തകർന്ന് വീണത്. നെല്ലാണി സ്വദേശി കുഞ്ഞുമൊയിന്റെ മകളുടെ വിവാഹം നടക്കുമ്പോഴാണ് അപകടമുണ്ടായത്.(lift in the auditorium collapsed during the wedding ceremony; Four people were injured)

ഓഡിറ്റോറിയത്തിന്‍റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന അടുക്കളയിൽ നിന്ന് ഭക്ഷണവും മറ്റും ലിഫ്റ്റ് വഴിയാണ് താഴേക്ക് ഇറക്കുക. വരനും കൂട്ടരും മണ്ഡപത്തിലേക്ക് എത്തിയതോടെ ഇവർക്കുള്ള ജ്യൂസും വെള്ളവുമായി കയറിയപ്പോൾ ലിഫ്റ്റിന്റെ കമ്പിപൊട്ടി താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന വലിയപീടിക്കൽ മുഹമ്മദ് സഹിം (25), സഫ്വാൻ (26), നൗഷാദ് (40), ചുരക്കുന്നൻ നഫിഫ് (24) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റ് പൊട്ടിയത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് വരികയാണെന്നും ഓഡിറ്റോറിയം ഉടമസ്ഥനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Read Also: സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ആർഎസ്എസിൽ പ്രവർത്തിക്കാം; വിലക്ക് നീക്കി കേന്ദ്രം; ഉത്തരവിന്റെ പകർപ്പ് പുറത്തുവിട്ട് കോൺഗ്രസ് നേതാവ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img