web analytics

ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളുടെ ബാധ്യതയിൽ നിന്ന് സംരക്ഷണം; രണ്ടു പുതിയ ഇൻഷുറൻസ് പോളിസികൾ അവതരിപ്പിച്ച് എൽഐസി

ന്യൂഡൽഹി: യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി രണ്ടു പുതിയ ഇൻഷുറൻസ് പോളിസികൾ അവതരിപ്പിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും ഇതിൽ ചേരാവുന്നതാണ്. എൽഐസി യുവ ടേം/ ഡിജി ടേം, യുവ ക്രെഡിറ്റ് ലൈഫ് / ഡിജി ക്രെഡിറ്റ് ലൈഫ് എന്നി പേരുകളിലാണ് പുതിയ പോളിസികൾ. വായ്പ തിരിച്ചടവിൽ ടേം ഇൻഷുറൻസും സുരക്ഷയും ഉറപ്പാക്കുന്ന പ്ലാനുകളാണിത്.LIC a leading public sector insurance company has introduced two new insurance policies aimed at the youth

എൽഐസി യുവ ടേം പ്ലാൻ ഓഫ്‌ലൈനായും ഡിജി ടേം ഓൺലൈനായുമാണ് ലഭ്യമാകുക. എൽഐസി ഏജന്റുമാർ മുഖേനയോ മറ്റോ നേരിട്ട് ചേരാവുന്ന തരത്തിലാണ് യുവ ടേം വിഭാവനം ചെയ്തിരിക്കുന്നത്. എൽഐസി വെബ്‌സൈറ്റ് വഴി ഡിജി ടേമിൽ ചേരാവുന്നതാണ്. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ടേം ഇൻഷുറൻസ് പോളിസി എടുക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഈ പ്ലാൻ.

വായ്പ ബാധ്യത കവർ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എൽഐസി യുവ ക്രെഡിറ്റ് ലൈഫ്. ഇത് ഓഫ്‌ലൈൻ മോഡിലാണ് ലഭ്യമാകുക. സമാനമായ സേവനം ലഭിക്കുന്നതിന് എൽഐസി ഡിജി ക്രെഡിറ്റ് ലൈഫിലും ചേരാവുന്നതാണ്. ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളുടെ ബാധ്യതയിൽ നിന്ന് സംരക്ഷണം ഉറപ്പുനൽകുന്നതാണ് പുതിയ പ്ലാനുകൾ.

യുവ ടേം/ ഡിജി ടേം ഒരു നോൺ പാർ, നോൺ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത പ്യുവർ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവിൽ പോളിസി ഉടമയ്ക്ക് ആകസ്മികമായി മരണം സംഭവിക്കുകയാണെങ്കിൽ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ നൽകുന്നതാണ് ഈ പ്ലാൻ. പോളിസിയിൽ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് ആണ്. 45 വയസ് ആണ് പരമാവധി പ്രായം. 45 വയസ് വരെയുള്ളവർക്ക് പോളിസിയിൽ ചേരാവുന്നതാണ് എന്ന് അർഥം.

33 വയസ് ആണ് കുറഞ്ഞ മെച്യൂരിറ്റി പ്രായം. പരമാവധി മെച്യൂരിറ്റി പ്രായം 75 വയസ് ആണ്. 50 ലക്ഷമാണ് കുറഞ്ഞ ബേസിക് സം അഷ്വേർഡ്. അഞ്ചു കോടിയാണ് പരമാവധി ബേസിക് സം അഷ്വേർഡ്.

വാർഷിക പ്രീമിയത്തിന്റെ 7 മടങ്ങ് അല്ലെങ്കിൽ മരണ തീയതി വരെ അടച്ച മൊത്തം പ്രീമിയത്തിന്റെ 105% അല്ലെങ്കിൽ മരണാനന്തരം നൽകുമെന്ന് ഉറപ്പുനൽകിയ തുക എന്നിങ്ങനെയാണ് പോളിസി ഉടമയുടെ മരണശേഷം നൽകേണ്ട തുക . സിംഗിൾ പ്രീമിയം പേയ്മെന്റിന് കീഴിൽ സിംഗിൾ പ്രീമിയത്തിന്റെ 125% അല്ലെങ്കിൽ മരണശേഷം നൽകുമെന്ന് ഉറപ്പുനൽകിയ സമ്പൂർണ്ണ തുക എന്ന നിലയിലാണ് മരണ ആനുകൂല്യം നൽകേണ്ടത്.

യുവ ക്രെഡിറ്റ് ലൈഫ്/ ഡിജി ക്രെഡിറ്റ് ലൈഫ് ഒരു നോൺ-പാർ, നോൺ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, പ്യുവർ റിസ്‌ക് പ്ലാനാണ്. പോളിസിയുടെ കാലാവധി പൂർത്തിയാവുമ്പോൾ മരണ ആനുകൂല്യം കുറയുന്ന ടേം അഷ്വറൻസ് പ്ലാനാണിത്.

പോളിസിയിൽ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് ആണ്. പരമാവധി പ്രായം 45 വയസ്സാണ്. മിനിമം അടിസ്ഥാന സം അഷ്വേർഡ് 50 ലക്ഷം രൂപയാണ്. പരമാവധി അടിസ്ഥാന സം അഷ്വേർഡ് രൂപ അഞ്ചു കോടിയാണ്. കൂടുതൽ വിവരങ്ങൾ എൽഐസി വെബ്‌സൈറ്റ് സന്ദർശിക്കുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img