കൂട്ടുകറി ഒന്ന് കൂട്ടിനോക്കിയാലോ

സദ്യയുടെ കൂടെ വിളമ്പുന്ന രുചിക്കൂട്ടുകള്‍ക്കൊപ്പം ചില നാടന്‍ ചേരുവകള്‍കൂടി ആയാലോ ഇത്തവണ..

ആവശ്യമുള്ള സാധനങ്ങള്‍

കടല – 1 കപ്പ്
ചേന കഷണങ്ങളാക്കിയത്-1 കപ്പ്
പച്ചക്കായ കഷണങ്ങളാക്കിയത്- 1 കപ്പ്
തേങ്ങ ചിരകിയത്- 1/2 മുറി
ജീരകം – 2 നുള്ള്
മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
കുരുമുളക് പൊടി -2 ടേബിള്‍ സ്പൂണ്‍
എണ്ണ ,ഉപ്പ് ,കടുക്- പാകത്തിനു
ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍
വറ്റല്‍ മുളക് -3 എണ്ണം
കറിവേപ്പില -1 തണ്ട്
ശര്‍ക്കര – ഒരു ചെറിയ കഷണം
ചെറിയ ഉള്ളി – 3 എണ്ണം വട്ടത്തില്‍ അരിഞ്ഞത്

തയാറാക്കുന്ന വിധം:

കടല കുതിര്‍ത്ത് ലേശം ഉപ്പ്,മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വേവിച്ച് വയ്ക്കുക.ചേന, കായ ഇവ കുറച്ച് കട്ടിയുള്ള ചതുര കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. തേങ്ങ ചിരകിയതില്‍ നിന്നും 5 ടേബിള്‍ സ്പൂണ്‍ തേങ്ങ മാറ്റി വക്കുക.ബാക്കി തേങ്ങ , ജീരകം ,2 നുള്ള് മഞ്ഞള്‍പൊടി ഇവ ഒരുപാട് അരഞ്ഞ് പോകാതെ ലേശം തരുതരുപ്പായി അരച്ച് എടുക്കുക.പച്ചമുളക് ചേര്‍ക്കുന്നുണ്ടെങ്കില്‍ അരക്കുമ്പോള്‍ ചേര്‍ക്കാം.പാന്‍ അടുപ്പില്‍ വച്ച് ചേന, കായ കഷ്ണങ്ങള്‍, മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കുക.
ചേന കുറച്ച് വേവ് കൂടുതല്‍ ആണെങ്കില്‍ ആദ്യം ചേന വേവിക്കാന്‍ വയ്ക്കുക.നല്ല പോലെ വെന്ത ശേഷം മാത്രം കായ ചേര്‍ക്കുക. ചേന, കായ ഇവ വെന്ത് വരുമ്പോള്‍ കുരുമുളക് പൊടി ,കടല വേവിച്ചത് ഇവ ചേര്‍ത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.ശേഷം ശര്‍ക്കര ചേര്‍ത്ത് ഇളക്കുക. വെള്ളം നന്നായി വലിഞ്ഞ് തുടങ്ങുമ്പോള്‍ അരപ്പ് ,പാകത്തിനു ഉപ്പ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി അടച്ച് വച്ച് വേവിച്ച് വെള്ളം ഒക്കെ നന്നായി വലിഞ്ഞ പരുവത്തില്‍ തീ ഓഫ് ചെയ്യാം.
ഇനി പാനില്‍ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, വറ്റല്‍മുളക്,ചെറിയുള്ളി, മാറ്റിവച്ച 5 ടേബിള്‍ സ്പൂണ്‍ തേങ്ങ ,കറിവേപ്പില ഇവ ചേര്‍ത്ത് നന്നായി ചുവക്കെ മൂപ്പിക്കുക. കരിയാതെ ശ്രദ്ധിക്കണം.നന്നായി മൂത്ത ശേഷം 1 നുള്ള് കുരുമുളക്‌പൊടി കൂടെ ചേര്‍ത്ത് ഇളക്കി ഇത് കറിയിലേക്ക് ചേര്‍ത്ത് ഇളക്കി 10 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയോഗിക്കാം. അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ കൂട്ടുകറി തയ്യാറായി കഴിഞ്ഞു.

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

പത്തു മുപ്പതുലക്ഷം രൂപ പുഴുങ്ങി തിന്നാനാണോ? മറുപടിയുമായി കെവി തോമസ്

ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയ്ക്ക് തനിക്ക് കിട്ടുന്ന...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ...

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; പ്രത്യേക ക്രമീകരണങ്ങൾ ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്തമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട്...

കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺ​ഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!