സ്‌നാക്ക്‌സ് ലേറ്റായി കഴിക്കല്ലേ

ത്താഴമൊക്കെ കഴിച്ച ശേഷം ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുന്‍പ് എന്തെങ്കിലും ലഘുവായി കഴിക്കുന്ന ശീലം ഇപ്പോള്‍ പലര്‍ക്കും ഉണ്ട്. ക്രമമല്ലാത്ത ജോലിയും ചിട്ടയില്ലാത്ത ജീവിത ശൈലിയും പിന്തുടരുന്നവരിലാണ് അസമയത്തുള്ള ഈ ഭക്ഷണശീലം കൂടുതലുമുള്ളത്. അന്നജവും അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഈ ലഘുഭക്ഷണങ്ങള്‍ ശരീരത്തിന്റെ ജൈവഘടികാരത്തെയും ഉറക്കത്തെയും ബാധിക്കും.

പലപ്പോഴും വിശപ്പ്, വിരസത, സ്‌ട്രെസ് തുടങ്ങി പല കാരണങ്ങളാലാകും രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്. ഈ ലഘുഭക്ഷണങ്ങളുടെ അളവും കഴിക്കുന്ന സമയവും ഗുണനിലവാരവും എല്ലാം ആരോഗ്യത്തെ സ്വാധീനിക്കും. ഉരുളക്കിഴങ്ങ് ചിപ്‌സ്, പിസ പോലുള്ള ലഘുഭക്ഷണങ്ങള്‍ ശരീരത്തെ ദോഷകരമായി ബാധിക്കും.

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്കുന്ന കാരണമാകുമെന്നും ഇത് വിശപ്പ് വര്‍ധിപ്പിക്കുകയും കാലറി വളരെ കുറച്ചു മാത്രം കത്തിച്ചു കളയുകയും കൊഴുപ്പ് കോശങ്ങള്‍ക്ക് മാറ്റമുണ്ടാക്കുകയും ചെയ്യുമെന്ന് ബ്രിഘാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടു. രാത്രി വൈകിയുള്ള ഭക്ഷണം കഴിപ്പ്, ഉദരപ്രശ്‌നങ്ങള്‍ക്കും, ഉറക്കം തടസ്സപ്പെടാനും ദഹനക്കേടിനും നെഞ്ചെരിച്ചിലിനും ആസിഡ് റിഫ്‌ലക്‌സിനും കാരണമാകുമെന്ന് ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് എന്‍വയണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ദഹിക്കാന്‍ പ്രയാസമുള്ളതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടെ ഉണരാന്‍ കാരണമാകും. രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്നതുകൊണ്ട് ചില ആരോഗ്യഗുണങ്ങളും ഉണ്ടെന്നതാണ് രസം. ശരീരത്തിന് പകല്‍ സമയം ലഭിക്കാതെ പോയ പോഷകങ്ങള്‍ ലഭിക്കാന്‍ ഒരു അവസരമാണ് രാത്രിയിലെ ഈ ഭക്ഷണം കഴിപ്പ്. അധികം പ്രോസസ് ചെയ്യാത്ത ഭക്ഷണങ്ങളായ ഗ്രീക്ക് യോഗര്‍ട്ട്, ബെറിപ്പഴങ്ങള്‍, മുഴുധാന്യ ക്രാക്കേഴ്‌സ്, ഹമ്മൂസ്, ചെറിയ അളവില്‍ നട്‌സ് ഇവ കഴിക്കാന്‍ ശ്രദ്ധിച്ചാല്‍ പോഷകങ്ങളും ധാതുക്കളും ശരീരത്തിനു ലഭിക്കും.

ജീവിതശൈലി മെച്ചപ്പെടുത്തുകയും ഉറങ്ങും മുന്‍പ് പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ശരീരത്തിന് ഗുണം ചെയ്യും. ട്രിപ്‌റ്റോഫാന്‍ ധാരാളമടങ്ങിയ നട്‌സ്, സീഡ് ഇവ കഴിക്കാന്‍ ശ്രദ്ധിക്കാം. കാരണം ഇത് ഉറക്കം മെച്ചപ്പെടുത്തുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളായ സെറോടോണിന്‍, മെലാടോണിന്‍ ഇവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. രാത്രി സുഖകരമായ ഉറക്കം ലഭിക്കാന്‍ ഇതു സഹായിക്കും.

 

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

Other news

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാവിലെ കണ്ണൂരിൽ വിമാനമിറങ്ങും

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

Related Articles

Popular Categories

spot_imgspot_img