തോട്ടം മേഖലയിൽ ‘ലയം ഹൗസിങ് സ്‌കീം’

തോട്ടം മേഖലയിൽ ലയം ഹൗസിങ് സ്‌കീം

IDUKKI: തോട്ടം തൊഴിലാളികള്‍ക്കായുള്ള ”ലയം ഹൗസിങ് സ്‌കീം’ ഉദ്ഘാടനം 23 ന് വ്യവസായ മന്ത്രി പി രാജീവ് കട്ടപ്പനയില്‍ നിര്‍വഹിക്കും.

തോട്ടം മേഖല വ്യവസായ വാണിജ്യ വകുപ്പില്‍ ലയിപ്പിച്ചുകൊണ്ട് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ചതിനെത്തുടര്‍ന്നാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.സംസ്ഥാനത്ത് സ്‌കീം നടപ്പാക്കുന്ന ആദ്യ ജില്ലയാണ് ഇടുക്കി.

പുതുതായി നിര്‍മ്മിക്കുന്ന ഓരോ യൂണിറ്റിനും നിര്‍മ്മാണ ചെലവിന്റെ 30% പരമാവധി 2,00,000/- രൂപയും നവീകരണത്തിന് ചെലവിന്റെ 30% പരമാവധി 50,000/- രൂപയുമാണ് സബ്‌സിഡിയായി ലഭിക്കുക. (തോട്ടം മേഖലയിൽ ‘ലയം ഹൗസിങ് സ്‌കീം’)

ഈ സമയം ഇത്ര ജലനിരപ്പ് അപൂർവം ; തുറക്കുമോ ഇടുക്കി അണക്കെട്ട്…?

മേല്‍ക്കൂരമാറ്റല്‍, തറയുടെ പൊളിച്ചു പണിയല്‍, വൈദ്യൂതീകരണം, പ്ലാസ്റ്ററിംഗ്, പുതിയമുറി നിര്‍മ്മാണം, ശുചിമുറി നിര്‍മ്മാണം, വാട്ടര്‍ സപ്ലൈ തുടങ്ങിയ പ്രവര്‍ത്തികളാണ് നവീകരണത്തില്‍പെടുന്നത്.

കൂടാതെ ഏലം കൃഷിയുടെ റീപ്ലാന്റിംഗിന് കേര പദ്ധതി നിലവില്‍ വന്നിട്ടുണ്ട്. തോട്ടം മേഖലയിലെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ നിലവിലുള്ള സംരംഭങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യും.

അവയുടെ വിറ്റുവരവ് വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തുന്ന വിപുലീകരണം, ആധുനീകവത്ക്കരണം തുടങ്ങിയവയ്ക്കായി പരമാവധി 2.51കോടി വരെ സബ്‌സിഡിയായി നല്‍കുന്ന മിഷന്‍ 1000 ‘ പദ്ധതിയും നിലവിലുണ്ട്.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പന കേജീസ് ഹില്‍ടൗണ്‍ ഹാളില്‍ 23 ന് നടക്കുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.

റസീനയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

ഉദ്ഘാടനത്തിന് ശേഷം വിവിധ മേഖലകളിലെ തോട്ടം ഉടമകളുമായി വ്യവസായമന്ത്രി ആശയവിനിമയം നടത്തും.

രാവിലെ 10 മണി മുതല്‍ ഏലം തോട്ടം ഉടമകളുമായും ഉച്ചക്ക് 1.30 മുതല്‍ തേയില, റബ്ബര്‍, കാപ്പി തോട്ടം ഉടമകളുമായുമാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. മന്ത്രിയുമായി സംവദിക്കുവാന്‍ താത്പ്പര്യമുള്ള തോട്ടം ഉടമകള്‍ നേരിട്ടെത്തണം.

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ്

15 ഗ്രാം തൂക്കം വരുന്ന അമൂല്യക്കല്ലുകൾ പതിച്ച സ്വർണ കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്.പുതിയ ഓഫീസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം – പാത്ര രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ എണ്ണം പരിശോധന നടത്താറുണ്ട്. ദേവസ്വം ഗോൾഡ് അപ്രൈസറാണ് കണക്കുകൾ…Read more

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

റേഷന്‍ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ലീറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ് വില. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലീറ്റര്‍ വീതം മണ്ണെണ്ണ ലഭിക്കും. എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലീറ്റര്‍ മണ്ണെണ്ണയും…Read More

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ. KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും.

ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്.

പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം.

Summary:
The ‘Layam Housing Scheme’ for plantation workers will be inaugurated on the 23rd by Industries Minister P. Rajeeve at Kattappana.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

Related Articles

Popular Categories

spot_imgspot_img