web analytics

‘ഇത് കുറ്റകരം, ശിക്ഷാർഹം’: തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്ത്യശാസനം:

മലിനജല പ്രശ്നത്തിൽ തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്ത്യശാസനം. ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കിയ സംഭാവത്തിലാണ് നടപടി.

മൃഗശാലയുടെ പ്രവർത്തനം കുറ്റകരവും ശിക്ഷാർഹവുമെന്നു നോട്ടീസിൽ പരാമർശിക്കുന്നു. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്ന് നിർദേശിച്ചുകൊണ്ട് നോട്ടീസ് നൽകി.

ചട്ടവിരുദ്ധമായാണ് മൃഗശാല പ്രവർത്തിക്കുന്നതെന്നു നോട്ടീസിൽ പറയുന്നു. മലിനജലം ആമയിഴഞ്ചാനിലേക്ക് ഒഴുക്കുന്നുവെന്ന വാർത്ത പുറത്തു വന്നതിനെ തുടർന്ന് സംഭവം വിവാദമായിരുന്നു.

വിഷയത്തിൽ നേരത്തെ കോർപ്പറേഷൻ മൃഗശാലയ്ക്ക് പിഴ ചുമത്തിയിരുന്നു. അരലക്ഷം രൂപയാണ് മൃഗശാലയ്ക്ക് പിഴ ചുമത്തിയത്. മൃഗശാലയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് ആറു വർഷമായി.

തലയിൽ മുണ്ടിട്ടെത്തും: ട്രാൻസ്‌ഫോർമർ ഓഫ് ചെയ്ത് അടപടലം മോഷ്ടിക്കും…! ഇടുക്കിയിലെ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കണ്ടു ഞെട്ടി നാട്ടുകാർ:

ഇടുക്കി ചെമ്പകപ്പാറയിലെ വ്യാപാര സ്ഥാപനം കുത്തിതുറന്ന് 25000 രൂപ കവർന്ന മോഷ്ടാവ് കൊച്ചുകാമാക്ഷിയിലെ മൂന്നു കടകളും കുത്തിത്തുറന്നു. ചെമ്പകപ്പാറ ഏറത്തകുന്നേൽ സുധാകരന്റെ കടയിൽ നിന്നാണ് പണം കവർന്നത്. കൊച്ചുകാമാക്ഷി സ്വദേശി അനീഷിന്റെ കോഴിക്കട, ജോസഫിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, സമീപത്തെ റേഷൻകട എന്നിവിടങ്ങളിലാണ് മോഷണശ്രമം.

സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷ്ടാവ് ഉള്ളിൽകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കോഴിക്കടയിലെ സിസി ടിവിയുടെ മെമ്മറി കാർഡും മോഷ്ടാവ് നശിപ്പിച്ചു.

കടയുടമകളുടെ പരാതിയിൽ തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേഖലയിലെ സിസി ടിവികൾ പരിശോധിച്ചപ്പോൾ മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

തലയിൽ മുണ്ടിട്ടു പോകുന്ന മോഷ്ടാവിന്റെ ചിത്രമാണ് ലഭിച്ചത്. മോഷ്ടാവ് പള്ളിക്കാനം ചെമ്പകപ്പാറ മേഖലകളിലെ ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്ത് വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ഇതോടെ ഈ മേഖലകളിൽ ഹൈമാസ്റ്റ് ലൈറ്റുകളും ഓഫായി.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img