web analytics

രണ്ടര വർഷമായി പഞ്ചായത്ത് ഭരണമില്ല

നട്ടം തിരിഞ്ഞ് ലക്ഷദ്വീപ് നിവാസികൾ

രണ്ടര വർഷമായി പഞ്ചായത്ത് ഭരണമില്ല

ആലപ്പുഴ: കേരളം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതിയില്ലാതെ ലക്ഷദ്വീപ് മുന്നേറുകയാണ്.

2023 ജനുവരി 17ന് വില്ലേജ് പഞ്ചായത്തിന്റെയും 22ന് ജില്ലാ പഞ്ചായത്തിൻ്റെയും കാലാവധി അവസാനിച്ചുവെങ്കിലും പുതുതായി തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

വാർഡ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം കോടതിയിലെത്തിയതാണ് തെരഞ്ഞെടുപ്പ് നീണ്ടുപോകാൻ കാരണം.

പഞ്ചായത്ത് ഭരണസ്തംഭനത്തെ തുടർന്ന് റോഡ് നിർമ്മാണം, നാളികേര സംഭരണ യൂണിറ്റുകൾ, ഫിഷിംഗ് യൂണിറ്റുകൾ തുടങ്ങിയവയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.

ലക്ഷദ്വീപിന്റെ ഏക ജനപ്രതിനിധി എം.പി. മുഹമ്മദ് ഹംദുള്ള സഈദാണ്. ഭരണകൂടമോ രാഷ്ട്രീയ പാർട്ടികളോ തെരഞ്ഞെടുപ്പിനായി നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ദ്വീപുകാർ പറയുന്നു.

ഭരണകൂടം 10 പഞ്ചായത്തുകളുള്ള ലക്ഷദ്വീപിനെ 18 പഞ്ചായത്തുകളായി വിഭജിക്കാൻ തീരുമാനിച്ചപ്പോഴാണ് പ്രശ്നം തുടങ്ങിയത്.

കവരത്തി മുൻ വൈസ് ചെയർപേഴ്സൺ നസീർ ഈ തീരുമാനം ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ജനസാന്ദ്രത പരിഗണിച്ച് ഹൈക്കോടതി തീരുമാനം റദ്ദാക്കി, എന്നാൽ അഡ്മിനിസ്ട്രേഷൻ നൽകിയ അപ്പീൽ ഇപ്പോഴും നിലനിൽക്കുന്നു.

വിഷയത്തിൽ അന്തിമ തീരുമാനം വരാത്തതിനാൽ തിരഞ്ഞെടുപ്പ് നടത്താനാവാത്ത അവസ്ഥയാണ്.

നിലവിൽ പത്ത് ദ്വീപുകളുടെയും ഭരണ ചുമതല സ്‌പെഷ്യൽ ഓഫീസർമാർക്കും എക്‌സിക്യൂട്ടീവ് ഓഫീസർമാർക്കും (പഞ്ചായത്ത് സെക്രട്ടറിമാർ) കൈമാറിയിരിക്കുകയാണ്.

ദ്വീപുകളും നിർദേശിച്ച പഞ്ചായത്ത് വിഭജനവും:

മിനിക്കോയ്: 3

അന്ത്രോത്ത്: 3

കവരത്തി: 3

അഗത്തി: 2

അമിനി: 2

കടമത്ത്: 2

കൽപേനി: 1

ചെത്ത്‌ലാത്ത്: 1

കിൽത്താൻ: 1

English Summary:

While Kerala heads into local body elections, Lakshadweep remains without panchayat governance since January 2023. Elections have been delayed due to a legal dispute over ward delimitation.

lakshadweep-panchayat-election-stalemate-2025

Lakshadweep, Panchayat, Election, High Court, Administration, Governance, Kerala, Local Body, Politics, Development

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട്...

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  ‘കുഴഞ്ഞുവീണതല്ല’; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  'കുഴഞ്ഞുവീണതല്ല'; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ തൊടുപുഴ: ഇടുക്കി ശാന്തൻപാറ...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

ഐപിഎല്ലിലെ 1.10 കോടിയുടെ ‘കുട്ടി’താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന് പരാതി; നിയമപോരാട്ടത്തിന് ശിവകുമാർ നായക്

ഐപിഎല്ലിലെ 1.10 കോടിയുടെ 'കുട്ടി'താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന്...

Related Articles

Popular Categories

spot_imgspot_img