News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ

കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ
November 5, 2024

ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ചു. പുറംപാളി മരം കൊണ്ട് നിർമിച്ച ഈ കൃത്രിമ ഉപഗ്രഹം ചൊവ്വാഴ്‌ച രാവിലെയാണ് ബഹിരാകാശത്തേക്ക് അയച്ചത്. ലോഹ പാളിക്ക് പകരം പ്ലൈവുഡ് കൊണ്ട് നിർമിച്ചിരിക്കുന്ന ഈ കുഞ്ഞൻ കൃത്രിമ ഉപഗ്രഹത്തിൻറെ പേര് ലിഗ്നോസാറ്റ് എന്നാണ്. മരം കൊണ്ടുള്ള കൃത്രിമ ഉപഗ്രഹങ്ങൾ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സഹായിക്കും എന്നും കരുതപ്പെടുന്നുണ്ട്.
വളരെ സങ്കീർണമായ ബഹിരാകാശ കാലാവസ്ഥയെ തടി കൊണ്ടുള്ള ഉൽപന്നങ്ങൾ എങ്ങനെ അതിജീവിക്കുമെന്ന് ഇതിലൂടെ മനസിലാക്കാൻ കഴിയുമെന്നാണ് ജപ്പാനിലെ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

പാർപ്പിട നിർമാതാക്കളായ സുമീടോമോ ഫോറസ്ട്രിയുമായി ചേർന്ന് ക്യോത്തോ സർവകലാശയിലെ ഗവേഷകർ ലിഗ്നോസാറ്റ് എന്ന ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് നിർമിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്‌സിൻറെ ദൗത്യത്തിനൊപ്പം വിക്ഷേപിച്ച ലിഗ്നോസാറ്റ് ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചേരുകയും ചെയ്തു.

‘1900ങ്ങളുടെ തുടക്കത്തിൽ വിമാനങ്ങൾ തടികൾ ഉപയോഗിച്ച് നിർമിച്ചിരുന്നു. അതിനാൽ വുഡൻ സാറ്റ്‌ലൈറ്റും പ്രായോഗികമാണ്. ഭൂമിയിലേക്കാൾ കൂടുതൽ മരക്കഷണങ്ങൾക്ക് ബഹിരാകാശത്ത് ആയുസുണ്ടാകും. ബഹിരാകാശത്ത് വെള്ളവും ഓക്സിജനും ഇല്ലാത്തതിനാൽ അഴുകാത്തതും കത്താത്തതുമാണ് ഇതിന് കാരണം’ എന്നും ക്യോത്തോ സർവകലാശാലയിലെ ഫോറസ്റ്റ് സയൻസ് വിഭാഗം പ്രൊഫസറായ കോജി മുറാത്ത അഭിപ്രായപ്പെടുന്നു.

വരാനിരിക്കുന്ന ചാന്ദ്ര, ചൊവ്വാ പര്യവേഷണങ്ങളുടെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ജപ്പാൻ അയച്ച വുഡൻ സാറ്റ്‌ലൈറ്റായ ലിഗ്നോസാറ്റ്. ബഹിരാകാശത്ത് മരം കൊണ്ടുള്ള ഉൽപന്നങ്ങളും കെട്ടിടങ്ങളും എങ്ങനെ അതിജീവിക്കും എന്ന ഗവേഷകരുടെ ആകാംക്ഷയ്ക്കുള്ള ആദ്യ ഉത്തരങ്ങൾ ലിഗ്നോസാറ്റ് നൽകും. ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും തടി കൊണ്ടുള്ള വീടുകൾ നിർമിക്കുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ആദ്യ ചുവടുവെപ്പാണ് ജപ്പാൻ അയച്ച വുഡൻ സാറ്റ്‌ലൈറ്റ്. ലിഗ്നോസാറ്റ് ആറ് മാസക്കാലം ഭൂമിയെ ഭ്രമണം ചെയ്യും.

English summary : Kunjan artificial satellite ; Jappan tests the world’s first wooden satellite

Related Articles
News4media
  • Kerala
  • News
  • Top News

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക...

News4media
  • Kerala
  • News
  • Top News

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ

News4media
  • Entertainment
  • Top News

‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍...

News4media
  • Featured News
  • News
  • Pravasi

700 കോടി രൂപ ലോൺ എടുത്ത ശേഷം കുവൈത്തിൽ നിന്നും മുങ്ങിയത് 1425 മലയാളികൾ; പകുതിയോളം നഴ്സുമാർ; ബാങ്കുകാ...

News4media
  • International
  • News
  • News4 Special

കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിഭീകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്; മൂന്ന് വർഷങ്ങൾക്കു...

News4media
  • International
  • News
  • Top News

‘മരണം നേരിൽ കാണാൻ ആഗ്രഹം’; സ്വന്തം പിതാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി കൗമാരക്കാരന...

News4media
  • International
  • News

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് “പോപ്പ്മൊബൈൽ” സമ്മാനിച്ച് മെഴ്സിഡസ് ബെന്‍സ്

News4media
  • India
  • News
  • Technology

ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കി; ഇന്ന് ഉച്ചയ്ക്ക് 6,500-ലധികം ഉപയോക്താക്കൾക്ക് പ്രശ്നങ്ങള്‍ നേരിട...

News4media
  • India
  • News
  • News4 Special
  • Technology

ഒരൊറ്റ ബ്ലഡ് ടെസ്റ്റിലൂടെ കാൻസർ സാധ്യത നേരത്തെ തിരിച്ചറിയാം; ‘കാൻസർ സ്‌പോട്ട്’ എന്ന അതിന...

News4media
  • India
  • Technology
  • Top News

ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ; നടപടി ഓൺലൈൻ ഗെയിമിങ് കമ്പനിയുട...

News4media
  • International
  • News

ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയുന്നു; പരിഹാരമായി സ്വന്തമായി ഡേറ്റിംഗ് ആപ്പ് തുടങ്ങാനൊരുങ്ങി ജപ്പാന്‍...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]