web analytics

യാത്രക്കിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞുവീണു; യാത്രക്കാരൻ ബസ് ഓടിച്ച് ആശുപത്രിയിലെത്തിച്ചു

നെടുമ്പാശേരി: ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് റോഡരികിൽ നിർത്തി. ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതായപ്പോൾ യാത്രക്കാരിലൊരാൾ ബസ് ഓടിച്ച് ഡ്രൈവറുടെ ജീവൻ രക്ഷിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ദേശീയ പാതയിൽ കരിയാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം നടന്നത്.

ഇരിങ്ങാലക്കുടയിൽ നിന്ന് മുണ്ടക്കയം – തൃശൂർ – എറണാകുളം- റൂട്ടിൽ ഓടുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയ് ആണ് കുഴഞ്ഞുവീണത്.

അവശത അനുഭവപ്പെട്ടെങ്കിലും ഏറെ ബുദ്ധിമുട്ടി ഡ്രൈവർ ബസ് റോഡരുകിലേക്ക് നീക്കി നിർത്തുകയായിരുന്നു.

ബിജോയിയെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതിരുന്നതിനെ തുടർന്ന് ബസിലെ യാത്രക്കാരനായിരുന്ന ഹെവി ഡ്രൈവിംഗ് ലൈസൻസുള്ള യാത്രക്കാരൻ ബസ് ആശുപത്രിയിലേക്ക് എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു.

ഡ്രൈവിംഗ് ലൈസൻസ് കണ്ടക്‌ടറെ കാണിച്ച് ബോദ്ധ്യപ്പെടുത്തി. പിന്നീട് ബസ് ദേശം സി.എ ആശുപത്രിയിലേക്ക് പാഞ്ഞു.

ബിജോയ്ക്ക് ഉയർന്ന രക്തസമ്മർദവും താഴ്ന്ന ഷുഗർ നിലയും കടുത്ത പനിയും ഉണ്ടായിരുന്നു. മുണ്ടക്കയത്ത് നിന്ന് തൃശൂരിലെത്തിയ ബസ് എറണാകുളത്തേയ്ക്ക് പോകവേ ആയിരുന്നു ക്ഷീണം അനുഭവപ്പെട്ടത്.56 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു ചെന്നൈ: തമിഴ്‌നാട്ടിലെ...

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാകുമെന്ന് ആർ. അശ്വിൻ

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാകുമെന്ന് ആർ. അശ്വിൻ ചെന്നൈ: മലയാളി താരം...

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

Related Articles

Popular Categories

spot_imgspot_img