web analytics

ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; അഞ്ച് ശബരിമല തീർഥാടകർ അടക്കം 7 പേർക്ക് പരുക്ക്

ശബരിമല: പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം.

പമ്പയിൽ നിന്ന് എരുമേലിക്കു പോയ ഫാസ്റ്റ് പാസഞ്ചറും നിലയ്ക്കൽ നിന്നു പമ്പയിലേക്കു വന്ന ചെയിൻ സർവീസ് ബസും കൂട്ടിയിടിച്ചത്.

അപകടത്തിൽ രണ്ടു ബസിന്റെയും ഡ്രൈവർമാർ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേർ ശബരിമല തീർത്ഥാടകരാണ്.

പരിക്കേറ്റവരെ പമ്പ ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റ. രണ്ടു ബസിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.

അപകടത്തെ തുടർന്നു പമ്പ – നിലയ്ക്കൽ റൂട്ടിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. പുലർച്ചെ സന്നിധാനത്ത് എത്തി ദർശനം നടത്താൻ എത്തിയ തീർഥാടകർ വഴിയിൽ കൂടുങ്ങി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img