web analytics

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് മുക്കം വെസ്റ്റ് മണാശേരിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബസില്‍ 20 ഓളം യാത്രക്കാരുണ്ടായിരുന്നു.

കനത്ത മഴയിൽ കവിഞ്ഞൊഴുകിയ ഓടയിൽ വീണു; ശശിക്കായി തെരച്ചിൽ തുടരുന്നു

കോഴിക്കോട്: കനത്ത മഴയിൽ കവിഞ്ഞൊഴുകിയ ഓടയിൽ വീണ് ഒരാളെ കാണാതായി. കോഴിക്കോട് കോവൂരാണ് സംഭവം.

കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശി(58)യാണ് ഇന്നലെ രാത്രി അപകടത്തിൽപെട്ടത്. ഇയാൾക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വ്യാപകമായി തെരച്ചിൽ നടത്തുകയാണ്.

ഞയറാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.കോവൂർ എം.എൽ.എ. റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശിയും സുഹൃത്തും. കനത്ത മഴയെത്തുടർന്നാണ് ഇരുവരും ബസ് സ്റ്റോപ്പിൽ കയറി ഇരുന്നത്.

ഇതിനിടെ ശശി അബദ്ധത്തിൽ കാൽവഴുതി ഓവുചാലിലേക്ക് വീഴുകയായിരുന്നു. രണ്ടു കിലോമീറ്ററോളം ദൂരം ഫയർഫോഴ്സ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ പിന്നീട് കണ്ടെത്താൻ സാധിച്ചിട്ടില്ല.

കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകുകയായിരുന്നു. കോവൂർ ഭാഗത്ത് ഒരു മണിക്കൂർ നേരം അതിശക്തമായി മഴ പെയ്തിരുന്നു. ഓടയിൽ വലിയ കുത്തൊഴുക്കുണ്ടായി എന്ന് ദൃക്സാക്ഷികൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img