കല്ലമ്പലം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ദേശീയപാതയിൽ വെയിലൂരിന് സമീപത്താണ് അപകടമുണ്ടായത്.
കൊല്ലം പരവൂർ കുനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58), ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സ്‌കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ പോകുമ്പോഴാണ് അപകടം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ: ലോപ, ലിയ. മരുമകൻ അച്ചു സുരേഷ്.
Summary: KSRTC bus and a scooter collided on the national highway near Vailur. Kollam native couple died