web analytics

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 15 വയസ്സുകാരിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്

തൊടുപുഴ: നേര്യമംഗലം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം നടന്നത്.

കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിൽനിന്നു തെറിച്ചുവീണ 15 വയസ്സുകാരി ബസിന്റെ അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം അറിഞ്ഞ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ചക്കക്കോതിയൻമാർ കൂട്ടത്തോടെ കാടിറങ്ങിയിട്ടുണ്ട്, പാതയോരങ്ങളിൽ ചക്ക വിൽപ്പനക്ക് നിരോധനം

ഗൂഡല്ലൂർ: വേനൽ കടുത്തതോടെ മേട്ടുപ്പാളയം ഉൾപ്പെടെ നീലഗിരി വനങ്ങളിലേക്ക് കാട്ടാനകളുടെ വരവ് കൂടി.

നീലഗിരി ജില്ലയിലെ കൂനൂർ, മഞ്ചൂർ വനങ്ങളിലേക്ക് പച്ചപ്പും കുടിനീരും തേടി കാട്ടാനകൾ കൂട്ടമായി എത്തുന്നുണ്ട്.

മരപ്പാലം, ബർലിയാർ തുടങ്ങിയ മേഖലകളിൽ കുട്ടിയാനകളോട് കൂടി പത്തോളം ആനകൾ പല ഭാഗത്തും ചുറ്റി നടക്കുന്നത്.

ചക്ക സീസൺ തുടങ്ങിയതോടെ പാത ഓരങ്ങളിലും രാത്രിയിലും പകലിലും ആനകൾ ഇറങ്ങുന്നുണ്ട്.

കൂനൂർ മേട്ടുപ്പാളയം റോഡിലും കാട്ടാനകൾ സ്ഥിരം കാഴ്ചയാണ്. ചെറിയ വാഹനങ്ങളിൽ പോകുന്നവർ വളരെയധികം ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

ചില സ്ഥലങ്ങളിൽ റോഡ് സൈഡിൽ ചക്കകൾ വിൽക്കുന്നതിനും നിരോധനമുണ്ട്. കാരണം ചക്കകൾക്ക് കേന്ദ്രീകരിച്ച് കാട്ടാനകൾ എപ്പോഴും എത്തും.

കൂട്ടമായും ഒറ്റയായും കാണുന്ന കാട്ടാനകളെ കണ്ട് ഫോട്ടോ എടുക്കുവാൻ വാഹനത്തിൽ നിന്ന് ഇറങ്ങരുത് എന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img