web analytics

മുന്നറിയിപ്പില്ലാതെ കെഎസ്ഇബിയുടെ അറ്റകുറ്റപ്പണി; വൈദ്യുതി വിച്ഛേദിച്ചത് അഞ്ചുമണിക്കൂർ, കനത്ത ചൂടിലും വെള്ളം കിട്ടാതെയും കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി

വളാഞ്ചേരി: മുന്നറിയിപ്പില്ലാതെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി ഫാമിലെ കോഴികളാണ് ചത്തത്. അറ്റകുറ്റ പണിക്കായി ഇന്നലെ അഞ്ചു മണിക്കൂർ വൈദ്യുതി ഓഫ് ആക്കിയതിനെ തുടർന്നാണ് സംഭവം.

ഫാമിൽ 11500 ഓളം കോഴികളെയാണ് വളർത്തുന്നത്. മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വൈദ്യുതി വിച്ഛേദിച്ചതോടെ കനത്ത ചൂടിന് ഒപ്പം വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ് കോഴികൾ ചാവാൻ കാരണം. മൂന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കർഷകൻ അബ്ദുള്ള പറഞ്ഞു. വൈദ്യുതി വിച്ഛേദിക്കുമ്പോൾ മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ പകരം സംവിധാനം ഒരുക്കാനും കഴിയും. ഇത്തവണ അതുണ്ടായില്ല അബ്ദുല്ല ആരോപിച്ചു.

അതേസമയം ഭാഗീകമായി മാത്രം വൈദ്യുതി വിച്ഛേദിച്ചതിനാലാണ് മുന്നറിയിപ്പ് നൽകാതിരുന്നത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

 

Read Also: റസിഡൻഷ്യൽ കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിൽ നിന്നും നാലു വയസ്സുള്ള മകനുമൊത്ത് ടെക്കി യുവതി ചാടിമരിച്ചു‌

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img