ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ
കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലാണെന്ന സൂചന.
വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു.
ദീപക്കിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
ബസ് യാത്രക്കിടെ ഉണ്ടായ സംഭവത്തെ കുറിച്ച് വടകര പൊലീസിനെ അറിയിച്ചിരുന്നുവെന്ന യുവതിയുടെ വാദം അന്വേഷണത്തിൽ തെറ്റാണെന്ന് തെളിഞ്ഞു.
ഇത്തരത്തിൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്‌പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ അവകാശവാദം തള്ളപ്പെട്ടു.
സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെ യുവതി തന്റെ ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.
വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ദൃശ്യങ്ങൾ വൈറലായതോടെ ദീപക് ഗുരുതരമായ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സുഹൃത്തുക്കളും ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ട്.
English Summary
In the case related to the suicide of Kozhikode native Deepak following sexual harassment allegations made through an Instagram reel, the accused woman is reportedly absconding. Kozhikode Medical College Police have intensified the search for Vadakara native Shimjitha Mustafa. A fresh FIR has been registered against her for abetment to suicide based on a complaint filed by Deepak’s mother. Police are also attempting to recover the mobile phone used to record the video and are seeking assistance from the cyber cell. Investigations revealed that the woman’s claim of informing Vadakara police about the incident was false. The State Human Rights Commission has ordered a direct probe by the North Zone DIG.
kozhikode-instagram-reel-case-deepak-suicide-accused-absconding
Kozhikode, Deepak Suicide Case, Instagram Reel, Abetment to Suicide, Cyber Crime, Social Media Abuse, Kerala Police, Human Rights Commission









