web analytics

കോളേജിൽ കൂളിംഗ് ഗ്ലാസ് വച്ച് വന്നത് ഇഷ്ടമായില്ല; ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേർക്ക് സസ്‌പെൻഷൻ

കോളേജിൽ കൂളിംഗ് ഗ്ലാസ് വച്ച് വന്നതിനു കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നടപടി സ്വീകരിച്ചതായും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെന്നും കോളജ് അധികൃതർ അറിയിച്ചു. 2 വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. മുഹമ്മദ് സിനാൻ, ഗൗതം ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഫെബ്രുവരി 14ന് വൈകിട്ട് ആറുമണിയോടെയായിരുന്നു നടക്കാവ് ഹോളിക്രോസ് കോളജിൽ റാഗിങ് നടക്കുന്നത്. വോളിബോൾ കോർട്ടിൽ വച്ച് മൂന്നാം വർഷ വിദ്യാർത്ഥികളായ ആറു പേർ മർദ്ദിച്ചു എന്നാണ് വിഷ്ണു നൽകിയ പരാതിയിൽ പറയുന്നത്. തലയ്ക്ക് പിന്നിലും വലത് കാലിൻ്റെ തുടയിലും പരുക്കേറ്റു.

English summary: A first-year undergraduate student at Holy Cross College, Nadakkavu, Kozhikode, was subjected to ragging for bringing a cooling glass to college.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img