web analytics

കല്ലുമ്മക്കായ പറിക്കാന്‍ പോയ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലുമ്മക്കായ പറിക്കാന്‍ പോയ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പ്രവാസിയായ യുവാവിനെ കോഴിക്കോട് കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ് (27) ആണ് മരിച്ചത്.

കല്ലുമ്മക്കായ പറിക്കാൻ കടലിലിറങ്ങിയ യുവാവാണ് അപകടത്തിൽപ്പെട്ടത്.
ഗൾഫിൽ ജോലി ചെയ്തുവരികയായിരുന്ന വിദുല്‍ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് മുതൽ യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി വൈകി മൃതദേഹം കണ്ടെത്തിയത്.

വിക്കില്‍ ബീച്ചിലെ കരഭാഗത്ത് നിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള പാറക്കെട്ടിൽ കല്ലുമ്മക്കായ പറിക്കാനാണ് വിദുല്‍ പോയത്.

രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് വിദുല്‍ കടലിൽ അപ്രത്യക്ഷമായത്.

വിവരം ലഭിച്ചതോടെ നാട്ടുകാർ, കോസ്റ്റൽ പൊലീസ്, അഗ്നിരക്ഷാസേന, മുങ്ങൽ വിദഗ്ധർ എന്നിവർ ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തി.

ഇതിന് ഒടുവിലാണ് കടലിൽ നിന്ന് വിദുല്‍ പ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്.

English Summary

A 27-year-old expatriate youth, Vidhul Prasad from Kuriyadi Avikkal in Vadakara, was found dead in the Kozhikode sea. He had gone to collect mussels from rocks about 50 meters off the Vikkal beach. Vidhul, who had recently returned from the Gulf, went missing on Tuesday evening. His body was recovered later that night following a search by locals, coastal police, fire force, and diving experts.

kozhikode-expatriate-youth-found-dead-at-sea

Kozhikode, Vadakara, Sea accident, Expatriate death, Kerala news, Mussel fishing, Coastal police

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

Related Articles

Popular Categories

spot_imgspot_img