web analytics

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മകൻ മരിച്ച് മണിക്കൂറുകൾക്കകം അച്ഛനും മരണപ്പെട്ടു

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മകൻ മരിച്ച് മണിക്കൂറുകൾക്കകം അച്ഛനും മരണപ്പെട്ടു

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന മകൻ മരിച്ചതിന് മണിക്കൂറുകൾക്കകം അച്ഛനും മരണപ്പെട്ടു.

ബുധനാഴ്ച രാവിലെ ഒൻപതരയോടെ ഒലിയപ്പുറം ആക്കത്തിൽ 44 കാരനായ റെജി അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ സംസ്കാരം വൈകുന്നേരം നാല് മണിക്ക് നടത്തി.

അതേ ദിവസം വൈകിട്ട് അഞ്ചരയോടെ വാർദ്ധക്യസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന റെജിയുടെ അച്ഛൻ എ.ആർ. നാരായണൻ (72) മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ ഒക്ടോബർ ആറിന് കൂത്താട്ടുകുളം–വടകര റോഡിൽ ഇടയാർ കവലയ്ക്ക് സമീപം ജെസിബി ഇടിച്ചുണ്ടായ അപകടത്തിൽ റെജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കൂടെയുണ്ടായിരുന്ന മുവാറ്റുപുഴ തിരുമാറാടി ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷട്ടർ പണിക്കാരൻ, നെടുങ്കണ്ടം സ്വദേശി സന്തോഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ റെജിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സിച്ചെങ്കിലും പിന്നീട് വീട്ടിലെത്തിച്ച് പാലിയേറ്റീവ് കെയറിനടിയിൽ പരിപാലിക്കുകയായിരുന്നു.

റെജിയുടെ ഭാര്യ: സിനി.
എ.ആർ. നാരായണന്റെ ഭാര്യ: സുമതി (ചീരംകുന്നത്ത്).
മക്കൾ: ജിഷ, പരേതനായ റെജി.
മരുമകൻ: പ്രഹ്ലാദൻ ഒലിയപ്പുറം.
നാരായണന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

English Summary:

In Kothamangalam, Ernakulam, a father died just hours after the death of his son, who had been under treatment following a road accident. Reji (44) passed away on Wednesday morning, and his last rites were performed the same evening. By around 5:30 PM, his father A.R. Narayanan (72), who was undergoing treatment for age-related illnesses, also passed away.

Reji had suffered severe injuries in an accident on October 6 when a JCB hit his two-wheeler. Another rider, Santhosh from Nedunkandam, died on the spot. Reji was treated in a private hospital in Kottayam and later shifted home under palliative care.

kothamangalam-father-son-death-after-accident

Kothamangalam, accident, Kerala news, father and son death, Ernakulam

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട് പോസ്റ്ററുകൾ

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട്...

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് മലയാളി…!

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; വിജയിയായത് മലയാളി തിരുവനന്തപുരം:ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷത്തിന് സമാനമായ മഴ ലഭിക്കുമെന്ന് കേന്ദ്ര...

ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന...

Related Articles

Popular Categories

spot_imgspot_img