web analytics

അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല

അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല

കൊച്ചി: കൊലപാതകവും കഞ്ചാവ് കടത്തും ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് യുവതി സ്വന്തം അമ്മയെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. 

കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ നിവ്യ എന്ന ശ്രുതി (30) ഫെയ്സ്‌ക്രീം മാറ്റിവച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അമ്മ സരസുവിനെ (70) കമ്പിപ്പാരകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.

 ആക്രമണത്തിൽ സരസുവിന്റെ വാരിയെല്ല് പൊട്ടി. ആറുമാസത്തോളം വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

സംഭവത്തെ തുടർന്ന് റിമാൻഡിലായ നിവ്യയെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. 

നിവ്യയുടെ അഞ്ചുവയസ്സുള്ള മകനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഫെയ്സ്‌ക്രീം മാറ്റിവച്ചതല്ല, പണത്തിന്റെ പേരിലുള്ള തർക്കവും സ്വന്തം കാര്യങ്ങളിൽ അമ്മ ഇടപെടുന്നതിലുണ്ടായ ദേഷ്യവുമാണ് ആക്രമണത്തിന് യഥാർത്ഥ കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

പനങ്ങാടും നെട്ടൂരും കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തിയിരുന്ന നിവ്യ 2020ലെ നെട്ടൂർ കൊലപാതകക്കേസിലും മൂന്നര കിലോ കഞ്ചാവ് പിടിച്ച കേസിലും പ്രതിയായിരുന്നു. 

തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി കേസുകളിലെ സ്ഥിരം കുറ്റവാളിയെന്ന നിലയിലാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ മാസം 19നാണ് ആക്രമണം നടന്നത്.

 നാട്ടുകാരുടെ സഹായത്തോടെയാണ് സരസുവിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഒളിവിൽ പോയ നിവ്യയെ വയനാട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary:

A woman with a criminal history, including murder and drug trafficking cases, assaulted her 70-year-old mother with an iron rod in Kochi, causing severe injuries and a fractured rib. The accused, Nivya alias Shruthi, is currently in remand, and police are considering invoking the KAAPA Act and listing her as a rowdy offender. Authorities believe financial disputes and resentment over parental interference were the real motives behind the attack.

kochi-woman-attacks-mother-criminal-history

Kochi, Domestic Violence, Drug Cases, Assault, Kerala Crime News, KAAPA Act, Police Investigation

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

Related Articles

Popular Categories

spot_imgspot_img