web analytics

ഫോർട്ട് കൊച്ചിയിൽ ഒറ്റ പാപ്പാഞ്ഞി കത്തിക്കൽ മതി; വെ​ളി ഗ്രൗ​ണ്ടി​ൽ സ്ഥാ​പി​ച്ച പാപ്പാഞ്ഞി​യെ മാ​റ്റ​ണ​മെ​ന്ന് കൊച്ചി സിറ്റി പോലീസ്

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി വെ​ളി ഗ്രൗ​ണ്ടി​ൽ സ്ഥാ​പി​ച്ച പാപ്പാഞ്ഞി​യെ മാ​റ്റ​ണ​മെ​ന്ന് കൊച്ചി സിറ്റി പോലീസ്.

ഇക്കാര്യം ആ​വ​ശ്യ​പ്പെ​ട്ട് പോലീസ് നോ​ട്ടീ​സ് ന​ൽ​കി. ഒ​രേ​സ​മ​യം ര​ണ്ട് സ്ഥ​ല​ത്ത് പാപ്പാ​ഞ്ഞി​യെ ക​ത്തി​ക്കാ​ൻ അ​നു​വ​ദി​​ക്കി​ല്ലെ​ന്നും സു​ര​ക്ഷാ​പ്ര​ശ്നം ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ് പോ​ലീ​സ് നൽകിയ നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

ഫോ​ർ​ട്ട് കൊ​ച്ചി വെ​ളി ഗ്രൗ​ണ്ടി​ൽ പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് 50 അ​ടി ഉ​യ​ര​മു​ള്ള വലിയ ക്രി​സ്മ​സ് പാപ്പാ​ഞ്ഞി​യെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ​ത്തുള്ള ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​പ്പു​റ​ത്തും പു​തു​വ​ർ​ഷ ആ​ഘോ​ഷ​വും പ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്ക​ലും ന​ട​ക്കു​ന്നു​ണ്ട്.

ഒ​രേ​സ​മ​യം ര​ണ്ടു പ​രി​പാ​ടി​ക​ൾ ന​ട​ന്നാ​ൽ ര​ണ്ടി​നും മ​തി​യാ​യ സു​ര​ക്ഷ ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പറയുന്നത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും സ​മാ​ന​മാ​യ പ്ര​ശ്നം ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ പാപ്പാ​ഞ്ഞി​യെ നീ​ക്കി​യി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് നൽകിയ നോട്ടീസിൽ പ​റ​യു​ന്നു. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ ന​ട​പ​ടി ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ അ​ഭി​പ്രാ​യം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img