web analytics

നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയത് 28 പേർ

നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയത് 28 പേർ

കൊച്ചി: 261 സാക്ഷികളെ വിസ്തരിച്ച കേസിൽ 28 പേർ കൂറുമാറി.

മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ദൃശ്യം പകർത്തൽ, പ്രചരിപ്പിക്കൽ എന്നിവയാണ് പ്രതികൾക്ക് ചുമത്തിയ കുറ്റങ്ങൾ.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ തുടർ അന്വേഷണത്തിലാണ് ദിലീപിന്റെ സുഹൃത്ത്, ഹോട്ടൽ വ്യവസായി വി.ഐ.പി ശരത്ത് പ്രതി പട്ടികയിൽ ഉൾപ്പെട്ടത്.

ടാബിൽ പകർത്തിയ ആക്രമണ ദൃശ്യങ്ങൾ ശരത്ത് ദിലീപിനെ കാണിച്ചുവെന്നും പിന്നീട് അത് നശിപ്പിച്ചുവെന്നുമാണ് ആരോപണം.
അതിജീവിതയുടെ ആവശ്യപ്രകാരം ഹൈക്കോടതി വനിതാ ജഡ്ജിയെ വിചാരണയ്ക്കായി നിയോഗിച്ചു.

രഹസ്യ വിചാരണയായി കേസ് കേട്ടു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു കെ. പൗലോസാണ് അന്വേഷണ ചുമതല വഹിച്ചു.

ദിലീപിന് നിർണായകം; നടി ആക്രമിക്കപ്പെട്ട കേസിൽ വിധി ഡിസംബർ 8 ന്

നടി ആക്രമിക്കപ്പെട്ട കേസിൽ ആറര വർഷത്തെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം നിർണായക വിധി പ്രഖ്യാപിക്കാൻ കോടതി ഒരുങ്ങുന്നു.

ഡിസംബർ 8-ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് വിധി വായിക്കുന്നത്.

കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയായിരുന്നു. പ്രമുഖ നടൻ ദിലീപ് എട്ടാം പ്രതിയായി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

2017 ഫെബ്രുവരി 17-ന് കൊച്ചിയിലെ വഴിയിലൂടെയായിരുന്നു നടിക്കെതിരായ ക്രൂരമായ ലൈംഗികാതിക്രമം നടക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തിയതും കേസിന്റെ ഗൗരവം വർധിപ്പിച്ചു.

സംഭവത്തിന് പിന്നാലെ ഡ്രൈവർ മാർട്ടിനെയും പിന്നീട് പൾസർ സുനിയെയും മറ്റ് കൂട്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

2017 ജൂലൈ 10-ന് ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്ത് ഒക്ടോബർ 3-ന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

2021-ൽ സംവിധായകൻ ബാലചന്ദ്രകുമാർ മുന്നോട്ടുവന്ന വെളിപ്പെടുത്തലുകൾ കേസിൽ വലിയ വഴിത്തിരിവാക്കുകയും ദിലീപിനെതിരെ തുടരന്വേഷണത്തിന് വഴിയൊരുക്കുകയും ചെയ്തു.

2022 ഒക്ടോബറിൽ തുടരന്വേഷണ റിപ്പോർട്ട് കോടതി കുറ്റപത്രത്തിൽ ചേർത്തു.

ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറ്റിയെന്ന ആരോപണം ഉയർത്തി അതിജീവിത ഹൈക്കോടതിയെ സമീപിച്ചതും കേസിലെ നിർണായക ഘട്ടമായി.

വിചാരണക്കിടെ സാക്ഷിമാറൽ, പ്രോസിക്യൂട്ടർമാരുടെ പിന്മാറ്റം തുടങ്ങിയ തടസ്സങ്ങൾക്കിടയിലും കേസ് അവസാനഘട്ടത്തിലെത്തി.

പ്രത്യേക കോടതി വിധി പ്രസ്താവിക്കുമ്പോൾ, നീതിക്കായുള്ള അതിജീവിതയുടെ ദീർഘ പോരാട്ടത്തിൽ ഈ വിധി നിർണായകമാകുമെന്ന് വിലയിരുത്തുന്നു.

English Summary

A total of 261 witnesses were examined in the case, out of which 28 turned hostile. The charges include sexual assault, conspiracy, outraging womanhood, unlawful detention, use of force, destruction of evidence, and filming and circulating obscene visuals.
Following filmmaker Balachandra Kumar’s disclosures, the Crime Branch added hotelier and actor Dileep’s associate V.I.P. Sharath as an accused, alleging that he showed Dileep the assault visuals captured on a tablet and later destroyed them.
At the survivor’s request, the High Court appointed a woman judge to conduct the trial, which proceeded in-camera. Crime Branch DySP Baiju K. Paulose led the investigation.

kochi-assault-case-sharath-added-as-accused

Kochi, Dileep, Assault Case, Crime Branch, Balachandra Kumar, VIP Sharath, Court, Investigation

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം...

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു Tehran:...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img