ഓരോ പ്രകൃതി ദുരന്തത്തിലും കേൾക്കുന്ന പേര്: ആരാണ് ഗാഡ്ഗിൽ ? എന്താണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ?

ഓരോ പ്രകൃതി ദുരന്തങ്ങൾ വരുമ്പോഴും ഉയർന്നു കേൾക്കുന്ന പേരാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് . ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്തെന്ന് ചുരുങ്ങിയ വാക്കുകളിൽ പരിചയപ്പെടാം. (Know who is gargil and what is gargil committee report)

2011 ൽ മാധവ് ഗാഡ്ഗിൽ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ നടന്ന പഠനങ്ങളാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. 2010 ൽ അന്നത്തെ വനം പരിസ്ഥിതി മന്ത്രിയാിരുന്ന ജയറാം രമേശാണ് പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠനം നടത്തുന്നതിന് ഊട്ടി കോത്തഗിരിയിലെ പരിസ്ഥിതി പ്രവർത്തകരുടെ സമ്മേളനത്തിൽ ഒരു സമിതി രൂപവത്കരിക്കുന്നത്.

14 വിദഗ്ദ്ധർ ഉൾപ്പെട്ട സമിതിയുടെ അധ്യക്ഷനായിരുന്നു മാധവ് ഗാഡ്ഗിൽ. പശ്ചിമ ഘട്ടത്തിന്റെ നിലവിലെ സ്ഥിതി വിശേഷമാണ് ഇവർ പഠിച്ചത്.

നാളുകൾ നീണ്ട പഠനത്തിനൊടുവിൽ 2011 ഓഗസ്റ്റിൽ ഇവർ പഠന റിപ്പോർട്ട് സർക്കാരിന് നൽകി. നൽകിയ റിപ്പോർട്ട് ഏറെക്കാലം വെളിച്ചം കണ്ടില്ല. ഒടുവിൽ വിവരാവകാശം വഴിയാണ് റിപ്പോർട്ട് പുറംലോകം അറിഞ്ഞത്.

പശ്ചിമഘട്ടം മുഴുവൻ പരിസ്ഥിതി ലോല മേഖലയാണെന്ന് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. പരിസ്ഥിതി ലോല മേഖലകളെ മൂന്നു സോണുകളായി വേർതിരിച്ചു. ഒന്നാം സോണിൽ മൈനിങ്ങ്, തെർമൽ പവർ പ്ലാന്റ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താനാവില്ല.

പരിസ്ഥിതി ലോല പ്രദേശങ്ങളും സമിതി നിർദേശിച്ചിരുന്നു. കേരളത്തിൽ സമിതി നിർദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങൾ ഇവയാണ്.

മണ്ടക്കൽ, പനത്തടി, പൈതൽമല, ബ്രഹ്മഗിരി, കുറുവ ദ്വീപ്, കുറ്റ്യാടി, പെരിയ ,കൽപ്പറ്റ, മേപ്പാടി, സൈലന്റ് വാലി, മണ്ണാർക്കാട്-ശിരുവാണി -മുത്തുക്കുളം, പറമ്പിക്കുലം , വാഴാനി, പൂയംകുട്ടി-തട്ടേക്കാട്-ഇടമലയാർ,മൂന്നാർ- ഇരവികുളം-ചിന്നാർ, ഏലമലക്കാടുകൾ, പെരിയാർ-റാന്നി-കോന്നി-ഗൂഡ്രിക്കൽ, കുഞ്ഞുപ്പുഴ -തെന്മല, അഗസ്ത്യമല-നെയ്യാർ-പേപ്പാറ എന്നിവയാണ് പരിസ്ഥിതി ലോല മേഖല.

തേയില ,കാപ്പി, ഏലം , കൈത തുടങ്ങി ഈ പ്രദേശങ്ങളിൽ മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികൾ നിരോധിക്കണമെന്ന് റിപ്പോർട്ടിൽ ആദ്യം നിർദേശിച്ചു. പ്ലാസ്റ്റിക് ഉപയോഗം മൂന്നു വർഷംകൊണ്ട് നിർത്തണം.

പരിസ്ഥിതി ലോല മേഖലകൾ ജൈവ കൃഷിയിലെക്ക് മാറണം. പുതിയ ഖനനങ്ങൾ അനുവദിക്കരുത്. പരിസ്ഥിതി മലിനമാക്കുന്ന വ്യവസായങ്ങൾ അനുവദിക്കരുത്. 2016 ഓടെ മേഖല ഒന്നിലെ ഖനനം നിർത്തണം.

മേഖല ഒന്നിൽ മണൽവാരൽ മണൽവാരലിനും പാറപൊട്ടിക്കലിനും പുതിയ അനുമതിയില്ല. 10 മെഗാവാട്ടിൽ കുറഞ്ഞ വൈദ്യുത പദ്ധതികളാകാം.

പരിസ്ഥിതി ലോല മേഖലകളിൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിച്ച ശേഷം മാത്രം റോഡ് വികസനം, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത കെട്ടിട നിർമാണം, പുഴകളുടെ തിരിച്ചുവിടൽ അനുവദിക്കരുത്, കാവുകളും കണ്ടൽക്കാടുകളും സംരക്ഷിക്കുന്നതിന് സഹായം നൽകണമെന്നും പറയുന്നു.

പശ്ചിമ ഘട്ടത്തിലെ ഡാമുകൾക്ക് എതിരായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് നടപ്പാക്കിയാൽ ഊർജ പ്രതിസന്ധി രൂക്ഷമാകും. ക്വാറി ഖനന മാറിയ റിപ്പോർട്ടിനെതിരെ രംഗത്തുവന്നിരുന്നു.

പശ്ചിമഘട്ടത്തിൽ താമസിക്കുന്ന ജനങ്ങളുടെ പ്രതിഷേധവും ഉണ്ടായി. ആറു സംസ്ഥാനങ്ങളിലായി പടർന്നു കിടക്കുന്ന പശ്ചിമ ഘട്ടത്തിൽ രാജ്യത്തെ വൈവിധ്യമാർന്ന ജന്തുജാലങ്ങളും വൃക്ഷങ്ങളും ഉൾപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളും പശ്ചിമ ഘട്ടത്തിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

Related Articles

Popular Categories

spot_imgspot_img